Wednesday, August 28, 2019

സാംസ്കാരികനായകളുടെ കുരയും ശോഭാ ഡേ എന്ന ബലിമൃഗവും




ബക്രീദിനു സാധാരണ ആടുകളേയാണ് ബലികൊടുക്കുന്നത്. പാകിസ്ഥാന്റെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണറായ അബ്ദുൾ ബസിത് ഈ ബക്രീദ് സമയത്ത് ബലിനൽകിയിരിയ്ക്കുന്നത് തന്റെ ആട്ടിൻകൂട്ടത്തിലെ ഒരു മുഴുത്ത ആടിനെത്തന്നെയാണ്. ശോഭാ ദേ. കാശ്മീരിൽ ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ലേഖനം 2016ൽ ടൈംസ് ഓഫ് ഇന്ത്യയിൽ ശോഭാ ദേ എഴുതിയത് പാകിസ്ഥാന്റെ ആവശ്യപ്രകാരമായിരുന്നു എന്ന ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലാണ് അബ്ദുൾ ബസിത് ഒരു അഭിമുഖത്തിൽ നടത്തിയത്.

അബ്ദുൾ ബസിത് വെറുതേ ഒന്നും പറയില്ല. എവിടെ എങ്ങനെ എന്തൊക്കെ വാക്കുകൾ ഉപയോഗിയ്ക്കണമെന്ന് ആർക്കറിയില്ലേലും ഹൈക്കമ്മീഷൻ തലവനായി ഇന്ത്യയിലേക്ക്  പാകിസ്ഥാൻ തിരഞ്ഞെടുത്തയച്ച നയതന്ത്രജ്ഞന് എന്തായാലുമറിയാം. ഇന്ത്യയിൽ മാത്രമല്ല പാകിസ്ഥാന്റെ ജർമ്മൻ അംബാസിഡറുമായിരുന്നു അബ്ദുൾ ബസിത്.  അതായത് തികഞ്ഞ നയതന്ത്ര വിദഗ്ധൻ.  അയാൾ പറഞ്ഞത് വളരെ കണക്കുകൂട്ടിത്തന്നെയാണ്. ശോഭാ ദേ ഈ ആരോപണം നിഷേധിയ്ക്കുമെന്നും അയാൾക്കറിയാം. അതുകൊണ്ട് തന്നെ മതിയായ തെളിവുകൾ ഉള്ളതുകൊണ്ട് തന്നെയാവും അയാളിത് പറഞ്ഞത്.

പക്ഷേ തങ്ങൾക്ക് സ്വാധീനിയ്ക്കാനാവുന്ന വിശ്വസ്തയായ ഒരു ‘അസറ്റിനെ’, ചില്ലിക്കാശിനോ, മറ്റു താൽപ്പര്യങ്ങൾക്കോ വേണ്ടി സ്വന്തം നാടിനെ ഒറ്റുകൊടുക്കാൻ മടിയില്ലാത്ത ഒരു വിലപ്പെട്ട സാംസ്കാരിക നായയെ എന്തിനു പാകിസ്ഥാൻ ബലിനൽകണം? എന്തിനവരെ എക്സ്പോസ് ചെയ്യണം?. കൂട്ടത്തിലെ മുഴുത്ത ആടിനെത്തന്നെ കഴുത്തറുത്ത് നൽകാൻ ‘പരമകാരുണിക‘ന്റെ മുന്നിലല്ലല്ലോ ഇന്ത്യൻ കാഫിറുകളുടെ മുന്നിലല്ലേ ശോഭാ ദേയെ ബലിനൽകിയത്? ആ സാദ്ധ്യത എന്തിനാണ് പാകിസ്ഥാൻ പരീക്ഷിച്ചത്?

ഉത്തരം വളരെ ലളിതമാണ്. കാശ്മീർ വിഷയത്തിൽ ഇന്ത്യാക്കാരുടെ കണ്ണിൽ മണ്ണുവാരിയെറിഞ്ഞുള്ള പരിപാടിയ്ക്ക് പാകിസ്ഥാന് പഴയ പോലെ ആളുകിട്ടുന്നില്ല. ഞങ്ങക്ക് തരിഗാമിയെ കാണണം എന്ന വിതുമ്പിക്കരച്ചിലോടെ കാശ്മീരിലേക്ക് വച്ചുപിടിച്ച യെച്ചൂരി രാജമാരുടെ പൊന്നരിവാൾ നാടകങ്ങൾക്ക് പഴയപോലെ ഓഡിയൻസിനെക്കിട്ടുന്നില്ല.

പാകിസ്ഥാന്റെ എല്ലിൻ കഷണങ്ങൾ നക്കിക്കിടന്ന സാംസ്കാരിക നായകൾ ശോഭാ ഡേയെപ്പോലെ അനേകമെണ്ണമുണ്ടെന്ന് മനസ്സിലാക്കാൻ അരിയോ ചപ്പാത്തിയോ രണ്ടുമോ കഴിയ്ക്കുന്നവർക്ക് അധികം പഠിപ്പൊന്നും വേണ്ട. ആ സാംസ്കാരിക നായകൾ വേണ്ടപോലെ കുരയ്ക്കുന്നില്ലെന്ന് പാകിസ്ഥാനൊരു സങ്കടമുണ്ടെന്ന് തോന്നുന്നു. നീയൊക്കെ ഞങ്ങളുടെ എച്ചിൽ നക്കിയിട്ട് നല്ലപോലെ കുരച്ചില്ലെങ്കിൽ ഇതുപോലെ പേരുകൾ വെളിപ്പെടുത്തും എന്ന് ആ സാംസ്കാരികനായകൾക്കൊരു മുന്നറിയിപ്പായാണ് ആ കൂട്ടത്തിലെ അധികം മുഴുപ്പൊന്നുമില്ലാത്ത ശോഭാ ഡേയെ തന്നെ ഈ പെരുന്നാളിനു കശാപ്പാക്കിയത്.

ഇനി തങ്ങളേയും ഇതുപോലെ ബിസ്മി ചൊല്ലി കശാപ്പാക്കുമോ എന്ന് ഭയന്ന് പാകിസ്ഥാനിൽ നിന്ന് നേരത്തേ  വാങ്ങി നക്കിയിട്ടുള്ളവന്മാരൊക്കെ ഇനി കൂട്ട ഓരിയിടൽ നടത്തുമെന്നാവും പാകിസ്ഥാന്റെ വിശ്വാസം. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ പാലസ്തീനിലേയും ചെച്നിയയിലേയും ചിത്രമൊക്കെക്കാട്ടി കാശ്മീരിലെ ഫോട്ടോയാണെന്ന് പറഞ്ഞ് കള്ളക്കരച്ചിൽ നടത്താൻ പോകുമ്പോൾ ഇന്ത്യയിലെ നായകളുടെ ഈ ഓരിയിടൽ നല്ലൊരു പശ്ചാത്തല സംഗീതമായേക്കുമെന്ന് അവർക്കറിയാം.

കുൽഭൂഷൺ യാദവ് എന്ന ഇന്ത്യൻ പൌരനെ കുടുക്കാൻ കരൺ ഥാപ്പറിന്റെയൊക്കെ ലേഖനങ്ങൾ അന്താരാഷ്ട്ര കോടതിയിൽ പാകിസ്ഥാൻ ഉപയോഗിച്ചിരുന്നു എന്ന് മറക്കരുത്.

അതായത് ശോഭാ ഡേ പാകിസ്ഥാൻ ചൂണ്ടയിൽ കൊരുത്ത ഒരിര മാത്രമാണ്. ബ്ലാക്മെയിൽ ചെയ്യാൻ സിനിമകളിലൊക്കെ വില്ലന്മാർ വീട്ടിലെ പട്ടിയെ കൊന്ന് കൊടുത്തയയ്ക്കുന്ന സീനുകൾ കണ്ടിട്ടില്ലേ? അതുപോലെയൊന്ന്. അത് കേട്ട് പേടിച്ച് തന്റെ പേരു പുറത്ത് പറയാതിരിയ്ക്കാൻ വേണ്ടി പാകിസ്ഥാൻ മുതലാളിക്കായി ഇന്ത്യയിലെ വിശ്വസ്ത സാംസ്കാരിക നായകൾ അടുത്തുതന്നെ കൂട്ട ഓരിയിടൽ തുടങ്ങിയേക്കാം.

നമുക്ക് കാതോർത്തിരിയ്ക്കാം. പാകിസ്ഥാൻ കൂട്ടിലെ മുഴുത്ത നായകളെ ഓരിയിടലിന്റെ ശക്തിയനുസ്സരിച്ച് നമുക്ക് മനസ്സിലാക്കാം.

1 comment:


  1. ഇനി തങ്ങളേയും ഇതുപോലെ ബിസ്മി ചൊല്ലി കശാപ്പാക്കുമോ എന്ന് ഭയന്ന് പാകിസ്ഥാനിൽ നിന്ന് നേരത്തേ വാങ്ങി നക്കിയിട്ടുള്ളവന്മാരൊക്കെ ഇനി കൂട്ട ഓരിയിടൽ നടത്തുമെന്നാവും പാകിസ്ഥാന്റെ വിശ്വാസം. ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ പാലസ്തീനിലേയും ചെച്നിയയിലേയും ചിത്രമൊക്കെക്കാട്ടി കാശ്മീരിലെ ഫോട്ടോയാണെന്ന് പറഞ്ഞ് കള്ളക്കരച്ചിൽ നടത്താൻ പോകുമ്പോൾ ഇന്ത്യയിലെ നായകളുടെ ഈ ഓരിയിടൽ നല്ലൊരു പശ്ചാത്തല സംഗീതമായേക്കുമെന്ന് അവർക്കറിയാം.

    ReplyDelete