Sunday, October 01, 2006

മതം

മുംബെയില്‍ കുറച്ചാള്‍ക്കാര്‍ കുറെയേറെപ്പേരെ പൊട്ടിച്ചു കളിച്ചു
മരിച്ചവരും കൊന്നവരുമൊന്നും നമ്മുടെയാരുമല്ല
മാറാട്ടിലും ചിലതൊക്കെ നടന്നു..
അതും നമ്മുടെയാരുമല്ല...
നമ്മള്‍ ബ്ലോഗുകളെഴുതി കൈയ്യടി വാങ്ങുന്നു..
വീട്ടില്‍ കൊച്ച് അപ്പിയിട്ടു...സായിപ്പിന് ചന്തി തുടയ്ക്കാന്‍ പേപ്പര്‍ ക്ഷാമം...

മലപ്പുറത്തൂന്ന് സഖാവ് കോയമ്പത്തൂരില്‍ പോയത്രേ..
(അദ്ദേഹത്തിന് പണ്ടൊരിക്കല്‍ സ്ത്രീകളെല്ലാം സില്‍ക്ക് സ്മിത ആയിരുന്നു)
കണ്ണൂരിന്റെ വീരപുത്രി വീട്ടില്‍ വരെ ചെന്നു...
സഖാക്കന്മാരേ...അവരെല്ലമാരാ....രാജ്യം രക്ഷിക്കാന്‍ ജീവന്‍ നല്‍കിയവരോ?
ആരൊക്കെയാ ഒരാ‍ളെ രക്ഷിക്കാന്‍ ...
മനുഷ്യാവകാശം..ഗവണ്‍മെന്റ്....സഖാക്കള്‍

പാക്കിസ്ഥാനിലോ, ഇന്ത്യയിലോ എന്നറിയാതെ കുറേപ്പേരുണ്ട്.....
1947ല്‍ കട നടത്തിയിരുന്നു എന്നു ചാര്‍ത്ത്..
രക്ഷിക്കാന്‍ അവരിപ്പം മനുഷ്യരെ പൊട്ടിച്ചു കളിക്കുവല്ലല്ലോ......

റമദാന്‍ മാസം..നാട്ടിലെങ്ങും ഇഫ്താര്‍ വിരുന്നുകള്‍
കേരളാ പ്രവ്ദയ്ക്കും ആകാം..
നടന്നിരുന്നല്ലോ...കഴിഞ്ഞ കൊല്ലങ്ങളില്‍..
നായക സഖാവ് തൊപ്പിയിട്ട് പള്ളിയുല്‍ഘാടിച്ചത്രേ......
വന്ദേമാതരം ഇപ്പോഴും പടിക്കു പുറത്ത്...(പാര്‍ട്ടിക്കും)

ഒരു രസമുണ്ട്...
മുസ്ലീം സഖാക്കളെല്ലാം ഇപ്പോ നോമ്പിലാണ്..
പണ്ട് ഹിന്ദുവിനും ക്രിസ്ത്യാനിക്കും ദേവാലയങ്ങളയിത്തം.....
കുഞ്ഞ് സഖാക്കളായാല്‍പ്പോലും ചത്താല്‍ തെമ്മാടിക്കുഴി...
സരസ്വതീ പൂജയ്ക്ക് എന്തൊക്കെ ബഹളങ്ങളായിരുന്നു...
ഇപ്പം ബംഗാളിലൊരു സഖാവു ബ്രാഹ്മണനാണത്രെ...
വിചിത്രം തന്നെ...
വേദം സമയം കൊല്ലിയായെന്ന് നമ്പൂതിരിസാറ് പറഞ്ഞിട്ടുണ്ടല്ലോ...
കാശൊണ്ടോ...ഒന്നും പ്രശ്നമല്ല...
പഴേ സില്‍ക്ക് സ്മിതയുടെ പിറന്നാളിന് ആരൊക്കെയാ...
സംസ്ഥാന സമ്മേളനമാണെന്നു തോന്നി...
അപ്പം.. ആശുപത്രിയൊണ്ട്....‘മേടിക്കല്‍‘ കോളേജൊണ്ട്..
എഞ്ചിനീയറിംഗ് കോളേജൊണ്ട്.
.മക്കളെ എഞ്ചിനീയറാക്കാം,ഡാക്കിട്ടറാക്കാം

മതം മനുഷ്യനെ മയക്കുന്ന കറുപ്പു തന്നെ....
ആണോ ആവോ?

4 comments:

 1. കറുപ്പു തിന്നുന്നതു ഒരു തെറ്റാണോ നരാ..? ജീവിക്കാന്‍ ഒരു അഡിക്ഷന്‍ പ്രേരണയാവുമെങ്കില്‍ അതൊരു നന്മ തന്നെയല്ലേ? അതു കൊണ്ടാണു കടുത്ത ഒരു അഗ്നോസ്റ്റിക് ആയിട്ടു കൂടി ഞാന്‍ ഒരു നിരീശ്വരവാദി ആകാത്തത്. മറ്റുള്ളവരുടെ ദൈവങ്ങളേയും പ്രത്യയശാസ്ത്രങ്ങളേയും നാം എന്തിനെതിര്‍ക്കണം . ഒരു പക്ഷേ ഒരിറ്റു കൂടുതല്‍ ജീവിക്കാന്‍ അവര്‍ക്കതിലൂടെ കഴിയുന്നുണ്ടാകും. ചോണനുറുമ്പുകളെ പൊള്ളിക്കാത്ത തീയൊക്കെ കത്തിക്കോട്ടേ.. ഇരുട്ട് മൂടിയ ചില മൂലകളെയെങ്കിലും അവ തെളിയിച്ചേക്കും. പൊള്ളുന്ന തീയിനെയൊക്കെ കണ്ണുനീരോ, ഉമിനീരോ, വേണമെങ്കില്‍ സ്വന്തം ഞരമ്പിലെ ചോരയോ, അതിനൊന്നും വയ്യെങ്കില്‍ കാശു കൊടുത്തു വാങ്ങിയ കുപ്പിവെള്ളമോ ഒക്കെ ഒഴിച്ചു നമുക്കു കെടുത്താന്‍ ശ്രമിക്കാം. പിന്നെ ഭീരുത്വവും ഹിപ്പോക്രസിയും മണ്ടത്തരവുമൊക്കെ ജീവന്റെ ചില വയ്ക്കോല്‍ തുരുമ്പുകളാണ്. ഇതൊക്കെ ചെവിയിലിട്ടിളക്കിയാല്‍ നല്ല ചിരി വരും . അതും നല്ലത്. അഭിഭാഷണം പരസ്പര ഭാഷണമാകട്ടേ..

  ReplyDelete
 2. തെറ്റും ശരിയുമൊന്നും ഞാനാലോചിക്കുന്നില്ല എന്നല്ല
  ഒരുപക്ഷേ എന്റെ ശരി എല്ലാവര്‍ക്കും ശരിയായിരിക്കണമെന്നില്ല.
  കറുപ്പ് തിന്നിട്ടുണ്ടോ
  തിന്ന് നോക്കു..അപ്പോഴറിയാം ഈ നന്മയൊക്കെ.

  പൊള്ളിക്കാത്ത തീയുകളൊക്കെ അത്ര നിരുപദ്രവകരമൊന്നുമല്ല.അതൊരിക്കല്‍ പൊള്ളിക്കുന്ന തീയുകളായും,അതും കഴിഞ്ഞ് ഒരു ഖാണ്ഡവദഹനമായുമൊക്കെ മാറുമ്പോള്‍ കണ്ണുനീരോ, ഉമിനീരോ സ്വന്തം ഞരമ്പിലെ ചോരയോ, കാശു കൊടുത്തു വാങ്ങിയ കുപ്പിവെള്ളമോ ഒന്നും പോരാതെ വരും.

  അന്നുമുണ്ടാകും തന്നേപ്പോലുള്ള ഒത്തിരി കൃഷ്ണാര്‍ജ്ജുനന്മാര്‍ പെയ്യുന്ന തുള്ളികള്‍ക്കെതിരേ ശരക്കോട്ട തീര്‍ക്കാന്‍.

  അതുവരെ അതിനെ ചെവിയിലോ മറ്റെവിടെയെങ്കിലുമോ ഇട്ടിളക്കി ചിരിച്ചോണ്ടിരിക്കും നമ്മളെല്ലാം..
  അതും കഴിഞ്ഞ് ചാരം ഗംഗയില്‍ നിമഞ്ജനം ചെയ്ത് (ബാക്കിയുണ്ടെങ്കില്‍)മൃഷ്ടാ‍ന്നം ഭുജിക്കാം..
  ഒരേമ്പക്കം തണാലാകട്ടെ..
  ആലിനോളം വരില്ല എന്നാലും അതുമൊരു തണല്‍....

  ReplyDelete
 3. പിന്നെ ആരേയും വെറുപ്പിക്കാനിഷ്ടാമല്ലാതെ മറ്റുള്ളവരുടെ പ്രത്യയ ശാസ്ത്രങ്ങളും മതങ്ങളുമൊക്കെ എന്തിനെതിര്‍ക്കപ്പെടണം..കുറച്ച് തീയൊക്കെ കത്തിക്കോട്ടെ എന്നൊക്കെയുല്ല താങ്കളുടേ ആ വൈകാരികജനാധിപത്യ ലൈന്‍
  അതെന്നെ വല്ലാതെ ഭീതിപ്പെടുത്തുന്നു
  ഇരുട്ട് മൂടിയ മൂലകളൊക്കെ കത്തിക്കഴിഞ്ഞു.അത് ഇരുളാത്ത മൂലകളെ തിരക്കി വരുമ്മു..
  എനിക്ക് പേടിയാകുന്നുണ്ട്

  ReplyDelete
 4. നരന്‍, അടിയന്റെ ഈ എളിയ പോസ്റ്റ് വായിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു. http://koosism-exposed.blogspot.com/2006/09/blog-post_09.html

  ReplyDelete