Monday, September 14, 2009

രതിമൂര്‍ച്ഛ ഒരുമിച്ചാവാന്‍

പറഞ്ഞ് പറഞ്ഞ് പഴകിയതാണ് മാധ്യമപുരാണം. കൊടിയേരിയും പിണാറാ‍യിയും ഉമ്മഞ്ചാണ്ടിയും രമേശ് ചെന്നിത്തലയും അല്ലറചില്ലറ സംഘികളും കൂടെ പോള്‍ മുത്തൂറ്റിനെ ഒരായിരം തവണ കൊന്നു എന്ന് മാതൃഭൂമി വായിച്ചുകൊണ്ടിരുന്നപ്പോഴാണ് സൈഡുവാരം ദാണ്ടേ കിടക്കുന്നത്...

“സുരതത്തില്‍ സ്ത്രീക്കു തൃപ്തി ജനിക്കുന്നതിനു മുമ്പായി പുരുഷന്‍ തൃപ്തനായാല്‍, അതായത് രതിമൂര്‍ച്ഛ ഇരുവര്‍ക്കും ഒപ്പം സംഭവിച്ചില്ലെങ്കില്‍, സംഭോഗഫലം സിദ്ധിക്കുകയില്ല. സ്ത്രീക്ക് നൈരാശ്യം അനുഭവപ്പെടും. ലൈംഗികബന്ധത്തോട് സ്ത്രീക്ക് വിരക്തിയുണ്ടാവാനും ഇതിടയാക്കും. അതിനാല്‍ കാമകലാവിശാരദന്മാരായ പുരുഷന്മാര്‍ തങ്ങള്‍ക്കുമുമ്പേ സ്ത്രീകളെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ മനസ്സുവെച്ച് ഭോഗത്തിലേര്‍പ്പെടണം. അതിനാല്‍ ദമ്പതികളുടെ സുഖസിദ്ധിക്കുവേണ്ടി ചില ഔഷധവിധികള്‍ താഴെ ചേര്‍ക്കുന്നു.

കാട്ടുപീച്ചില്‍പ്പൊടി (അല്ലെങ്കില്‍ കാട്ടുശതകുപ്പ) തേനില്‍ ചേര്‍ത്ത് യോനിയില്‍ നിക്ഷേപിച്ചാല്‍ പുരുഷനു മുമ്പായി സ്ത്രീ രതിമൂര്‍ച്ഛയിലെത്തും.

ശുദ്ധമായ രസം ജാതീരസത്തില്‍ മര്‍ദ്ദിച്ച് യോനിമധ്യത്തില്‍ നിക്ഷേപിച്ചാല്‍ സ്ത്രീക്ക് വേഗം രതിമൂര്‍ച്ഛയുണ്ടാകും.

കോല്‍പുളി സിന്ദൂരത്തോടും തേനോടും ചേര്‍ത്ത് ഗുഹ്യാന്തരത്തില്‍ നിക്ഷേപിച്ചാലും സ്ത്രീക്ക് രതിമൂര്‍ച്ഛ അതിവേഗം സംഭവിക്കും.

പൊന്‍കാരം, കര്‍പ്പൂരം, രസം എന്നിവ മൂന്നും സമമായി തേനില്‍ കലര്‍ത്തി ലിംഗത്തില്‍ പുരട്ടി പുരുഷന്‍ സുരതത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ക്കു മുമ്പേ സ്ത്രീക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടും.

തേന്‍, നെയ്യ്, അകത്തിഇലയുടെ ചാറ് ഇവയില്‍ പൊന്‍കാരം ഇടിച്ചു ചേര്‍ത്ത് ലിംഗത്തില്‍ പുരട്ടി ഭോഗിച്ചാലും സ്ത്രീക്ക് വേഗം രതിമൂര്‍ച്ഛയുണ്ടാകും.“

മാതൃഭൂമി ഓണ്‍ലൈന്‍

ഈയെഴുതിവച്ചിരിയ്ക്കുന്ന തെമ്മാടിത്തരത്തിനെല്ലാം അവലംബമായി അവന്‍ പറയുന്നത് മാത്രുഭൂമി ആരോഗ്യമാസികയാണെന്നാണ്. ഇതെഴുതിയ ടീമിന് എന്തിനാണ് അവലംബം ചുവടെ ചേര്‍ക്കുന്നതെന്ന് വല്ല പിടിയുമുണ്ടോ ആവോ? ഞാന്‍ തന്നെ ബെസ്റ്റ് റഫറന്‍സ്. മിടുക്കന്‍. പിന്നെ സംശയിക്കേണ്ടല്ലോ.ഇനിയിപ്പോ ധൈര്യമായി രസം വല്ല കെമിസ്ട്രി ലാമീന്നോ ഫിസിക്സ് ലാബീന്നോ ചൂണ്ടാം.

എന്റെ ചോദ്യം മറ്റൊന്നുമല്ല. ഇതെഴുതിയവന്‍, പ്രൂഫ് റീഡ് ചെയ്തവന്‍, അത് ടയിപ്പ് ചെയ്തവന്‍ കോപ്പീ പേസ്റ്റ് ചെയ്തവന്‍ മെയിന്‍ പേജില്‍ ലിങ്ക് കൊടുത്തവന്‍ ഇവരൊക്കെ ലൈംഗിക ബന്ധം നടത്തിയാല്‍ ആണിനും പെണ്ണിനും ഒരേ സമയത്താണോ ആവോ മൂര്‍ച്ഛ ഉണ്ടാകുന്നത്? അതോ കാമകലാവിശാരദന്മാരായ ഇവരെല്ലാം രസം യോനിയില്‍ നിക്ഷേപിച്ചിട്ടാണോ ലൈംഗിക ബന്ധം നടത്തുന്നത്.

രസം എന്നത് സ്കൂളുകളില്‍ മെര്‍ക്കുറിയെ വിശേഷിപ്പിയ്ക്കുന്ന ഒരു പദമാണ്, വീട്ടില്‍ നല്ല വാളന്‍ പുളിക്കറിയേയാണ് രസം എന്നു പറയുന്നത്. ഇതില്‍ രണ്ടിലേതായാലും കൂടേക്കിടന്നുപോയി എന്ന കുറ്റത്തിന്‍ വല്ല പെണ്ണിന്റേം യോനിയില്‍ ഒഴിച്ചാല്‍ തന്റേടമുള്ള പെണ്ണാ‍ണെങ്കില്‍ പിന്നെ ആ കാമകലാവിശാരദന് അധികം കലാമൂല്യമൊന്നും കാണാന്‍ വഴിയില്ല. രസം വിഷമാണ്. ഏതെങ്കിലും രീതിയില്‍ അത് അകത്തെത്തിയാല്‍ വളരെ ഗുരുതരമായ അസുഖങ്ങള്‍,തൊലിയിളകിപ്പോകല്‍ മുതല്‍ മിനമാട വരെ ഉണ്ടാകാം.

പൊന്‍‌കാരമെന്ന് വടക്കന്‍ വീരഗാഥയില്‍ പറയുന്ന കേട്ടിട്ടേയുള്ളൂ..മറ്റ് ചെടികളുടെ നീരുകളൊക്കെ എന്താണാവോ?)

സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് രതിമൂര്‍ച്ഛ ഉണ്ടാകുന്നുവെന്നത് ഒരു മിത്താണെന്നും അങ്ങനെ സംഭവിയ്ക്കുന്നതു കൊണ്ട് ലൈംഗിക ജീവിതത്തില്‍ വലിയ ഗുണങ്ങളൊന്നുമില്ലെന്നും എല്ലാവര്‍ക്കും അറിയാം. ആദ്യം സ്ത്രീ ഓര്‍ഗാസമനുഭവിച്ചാലും വലിയ വ്യത്യാസമൊന്നും ഉണ്ടാ‍കാന്‍ പോകുന്നില്ല. മിക്ക സ്ത്രീകളും പല പ്രാവശ്യം രതിമൂര്‍ച്ഛ അനുഭവിയ്ക്കാറുമുണ്ട്.

ലോകത്തില്‍ എല്ലാവരും ചെയ്യുന്ന എല്ലാവര്‍ക്കും അറിവുള്ള ഒരു കാര്യത്തിനെപ്പെറ്റി ഇതുപോലെ കള്ളത്തരങ്ങളേഴുതിവയ്ക്കുന്നവന്‍ ബാക്കിയുള്ളതിനെപ്പറ്റിയെഴുതുന്നത് ആരു വായിയ്ക്കാന്‍. ഞാന്‍ ബ്രൌസര്‍ ക്ലൊസു ചെയ്തു.

ക്ലൊസു ചെയ്യുന്നതിനു മുന്‍പ് മറ്റു ചില ലിങ്കുകളിലും ക്ലിക്കി നോക്കി. സ്വവര്‍ഗ്ഗാ‍നുരാഗികള്‍ക്ക് മനശാസ്ത്ര ചികിത്സ കൊടുക്കുന്ന പ്രാകൃത ഡോക്ടര്‍മാര്‍ ഇപ്പോഴുമുണ്ട് എന്ന് കാണിയ്ക്കുന്ന വേറൊരെണ്ണം. ബെസ്റ്റ്.

ബിനീഷ് കൊടിയേരി ഒരു പഞ്ച പാവമായിരിയ്ക്കും. പിണാറായി വിജയന്‍ ഒരു മഹാ ശുദ്ധനും വിനയാന്വീതനും. ഈ വിവരംകെട്ടവന്മാര്‍ എഴുതിയതൊക്കെ വായിച്ച് ഞാന്‍ വെറുതേ ആശിച്ചു :)