Saturday, April 28, 2007

ആശയദാരിദ്ര്യവും കമന്റും

ശ്രീമാന്‍ പദ്മനാഭന്‍ നമ്പൂതിരിയുടെ ബ്ലോഗില്‍ കമന്റെഴുതാനാണ് കുറേനാളുകള്‍ക്ക് ശേഷം ഈ പരിസരത്തോട്ട് വന്നത്..പൊടിപിടിച്ച് കെടക്കുന്ന ഈ പഴയ സാധനത്തിനെ ഒന്ന് തട്ടിത്തൂത്തെടുക്കുവാന്‍ പറ്റിയ സമയം ഇതുതന്നെ...ആശയദാരിദ്ര്യം ആശയദാരിദ്ര്യം..:)

ഇതില്‍ മറ്റുള്ളയാള്‍ക്കാര്‍ ധാരാളം നല്ല കമന്റുകളിട്ടിരിയ്ക്കുന്നു. അവരുടേ അനുവാദമില്ലാതെ അതിനെ കോപ്പീപേസ്റ്റ് ചെയ്യാന്‍ വയ്യ..ആ ബ്ലോഗില്‍ തന്നെ പോയി ചര്‍ച്ച മുഴുവന്‍ കാണുക..
-------------------------------------------------
comment 1
(April 24 ,2007 3 55 am)

യേശുദാസിനെ മാത്രമല്ല മനുഷ്യരെയെല്ലാം അമ്പലത്തില്‍ കയറ്റണം..അങ്ങനെ പാടില്ല എന്ന് ഏത് താന്ത്രിക ശാസ്ത്ര ഗ്രന്ധത്തിലാണോ ആവോ നമ്പൂതിരി സാറേ പറയുന്നത്..കോട്ട് ചെയ്യൂ..മനുഷ്യനായിപ്പിറാന്നവന്‍ കൃസ്ത്യാനി എന്ന തന്തയ്ക്കും തള്ളയ്ക്കും പിറന്നുപോയാല്‍ ദേവാലയങ്ങളില്‍ കയറ്റരുതെന്ന് പറയുന്ന താന്ത്രിക ഗ്രന്ധം ഭാരത ചരിത്രത്തിലെ ഒരു ഭയങ്കര കണ്ടുപിടുത്തമാകും...അല്ല ഇതൊക്കെ കൃസ്ത്യാനിയ്ക്ക് മുന്‍പ് എഴുതപ്പെട്ടതെന്നല്ലേ വിശാരം..അതൊന്ന് പുറത്ത് വിടൂ...

പിന്നെ ചിക്കന്‍ ഗുനിയ..ശ്ശെ ചിക്കന്‍ ബിരിയാണീടേ കാര്യം...പശുവിനേം കുതിരേമൊക്കെ അറുത്ത് തിന്നിരുന്നു യാഗങ്ങളില്‍..അതൊക്കെ നിര്‍ത്തലാക്കിയത് സംഘപരിവാരങ്ങള്‍ ഹിന്ദുവെന്ന് ഇന്നങ്ങോട്ട് തെകച്ച് കൂട്ടാന്‍ കൂട്ടാക്കിയില്ലാത്ത ബുദ്ധഭഗവാനാണ്.ബൗദ്ധ ചിന്തകരാണ്..ആചാര്യ ശങ്കര ഭഗവത്പാദര്‍ അതങ്ങട് നിലനിര്‍ത്തിയെന്നേയുള്ളൂ.അതില്ലാരുന്നേ ചെലപ്പൊ ബിരിയാണിയില്ലെങ്കിലും പശുവിറച്ചി നൈവേദ്യം കിട്ടിയേനേ ശ്രീമാന്‍ നമ്പൂതിരീ..

പത്ത് രണ്ടായിരത്തോളം വര്‍ഷങ്ങളായി വേടനും പറയനും അരയനും എല്ലാം ത്യജിച്ച രാജാക്കന്മാര്‍ക്കും ഒക്കെ വെളിപ്പെട്ടു കിട്ടിയ ശ്രുതിയുടെ കാവലാളായി നിയമിതനായി ,കാമക്രോധമാകുന്ന പശുവിനേയും കുതിരയേയും കൊല്ലണമെന്ന് പറഞ്ഞിടത്ത് മാംസക്കൊതിമൂത്ത് പശുവിനെ പൊരിച്ച് തിന്ന്,മദിച്ച്, കിട്ടിയ അവസരം പ്രക്ഷിപ്തങ്ങള്‍ക്കുപയോഗിച്ച് , ആ ശാസ്ത്രത്തെ തന്റേതാക്കി അതിന്റെ തീറവകാശം (മാക്സ് മുള്ളര്‍ വരുന്നതുവരെ ..സായിപ്പിനെ കണ്ടപ്പൊ കവാത്ത് മറന്നു..അതും നന്നായി..)തറവാട്ടുവകയായി സുഖിച്ച് അതിന്റെ ഉള്ളിലേയ്ക്ക് ചുഴിഞ്ഞൊന്ന് നോക്കാന്‍ പോലും മെനക്കെടാതെ (അത് ഭാഗ്യായി..:) ഓത്തി കാണാതെ പഠിച്ചുരുവിട്ട് സംബന്ധവും സദ്യയും കൂടി നടന്ന അങ്ങയുടെ സഫിക്സ്..ന്റെ ആ സമൂഹക്കാരുണ്ടല്ലോ..അവരാണ് ഔറംഗസേബിനെക്കാളും ഈ സംസ്കാരത്തിന്റെ നാമ്പടര്‍ത്തവര്‍..അവരുണ്ടാക്കിയ കേട് തീര്‍ക്കാനായിന്ന് ഒത്തിരി അവതാരങ്ങള്‍ വേണ്ടി വന്നു..ഔരംഗസേബിന് കാലം എന്ന ഒരു ഒറ്റ അവതാരത്തിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ..

അതിലൊരവതാരത്തിന്റെ ചിത്രം..കേരളാ കൗമുദിയിലല്ലേ ലാവണം.. മുന്നിലുള്ള ഏതെങ്കിലും ഭിത്തിയിലുണ്ടാവും..മനസ്സിലായില്ലേ..തന്നെപ്പോലുള്ളവരുടെ ജാതിക്കാര്‍ ‍സിമന്റ് നാണു എന്ന് വിളിയ്ക്കുന്ന സാക്ഷാല്‍ ശ്രീനാരായണന്‍ തന്നെ..ആ ചിത്രത്തിനെങ്ങാനും ചൈതന്യം വച്ചാല്‍..പണ്ട് പാഞ്ഞടുത്ത പപ്പനാവന്‍ നമ്പൂരിമാരോട് ഈഴവശിവനാണിതെന്ന് പറഞ്ഞ ആ അറിവ് ..അത് അവിടെയെവിടെയെങ്കിലുമുണ്ടെങ്കില്‍ നേരായ ഒരു മറുപടി തന്നേനെ നമ്പൂരീ..

പുലവാലായ്മക്കാരാണ് കൃസ്ത്യാനികളത്രേ (കഴിഞ്ഞ പോസ്റ്റിലെ കമന്റാണ്..താങ്കളുടേ) അതിനുള്ള മറുപടിയാണ് ട്ടോ..നി സുഖായങ്ങ്ട് .. ആ ചോവന്റെ ഇന്‍സ്പ്രേഷനിലുണ്ടായ പ്രസ്ഥാനത്തിന്റെ ലാവണം വാങ്ങി മൃഷ്ടാന്നം ഭുജിയ്ക്കുക...അങ്ങട് സുഖാവട്ടേ..കൊള്ളാവുന്ന ചേകവച്ചെക്കന്മാരെയൊന്നും കിട്ടുന്നില്ലേ ഈ കൗമുദിയ്ക്ക്?

(ഇതിച്ചിരി ഓവറായിപ്പോയെന്നുള്ള പൊതുവായ അഭിപ്രായത്തിനു ശേഷം:) മിണ്ടാതെ ഇരിയ്ക്കുമ്പോഴാണ് പരാജിയണ്ണന്‍ ഒരു കമന്റിട്ടത്..അദ്ദേഹത്തിന് മറുപടി നല്‍കേണ്ടത് എന്റെയൊരു ബാധ്യതയാണെന്നു തോന്നി.കാരണം അതില്‍ യുക്തിഭദ്രമായ ഒത്തിരി നിലപാടുകളുണ്ടായിരുന്നു.മാത്രമല്ല പരാജിയണ്ണന് ഒരു തെറ്റിദ്ധാരണ എന്നെപ്പറ്റി ഉണ്ടാവുന്നത് ഒരു ചങ്ങാതിയെന്ന നിലയില്‍ ശരിയല്ലെന്നും തോന്നി)
__________________________________
comment 2
April 27 2007, 6.22am

ശ്രീമാന്‍ പദ്മനാഭന്‍ നമ്പൂതിരിയെ വ്യംഗ്യമായി ജാതിപ്പേര്‍ വിളിച്ചുള്ള കളി ഇവിടെ ആദ്യമായി തുടങ്ങിയത് ഞാനായത് കൊണ്ടെന്റെ കമന്റിന്മേലൊരു ചെറിയ വിശദീകരണം.

അദ്ദേഹം ആദ്യത്തെ പോസ്റ്റിട്ടപ്പോഴും ആ അഭിപ്രായത്തില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ പിന്നീട് വന്ന നൂറോളം കമന്റുകള്‍ക്കുള്ള മറുപടിയിട്ടപ്പോഴും വായിയ്ക്കുകയായിരുന്നു .ഒരു ബഹളത്തില്‍ ചെന്നു ചാടി കമന്റ് മറുകമന്റ് എന്ന നിലയില്‍ മെനക്കെടുത്താന്‍ തീരെ സമയമില്ലാത്തതുകൊണ്ടും കമ്പ്യൂട്ടറില്‍ എന്തുകൊണ്ടോ വരമൊഴി പല റീ ഇന്‍സ്റ്റലേഷനു ശേഷവും പണിമുടക്കിയിരിയ്ക്കുന്നതുകൊണ്ടും അതില്‍ കമന്റിട്ടിരുന്നില്ല.

ദില്‍ബാസുരനൊക്കെ, ഏതൊരു കൊച്ചുകുട്ടിയ്ക്കും മനസ്സിലാകുന്ന യുക്തിയില്‍ പറയുമ്പോഴും നാടുനീളെ നടന്ന് ഹിന്ദുവാദത്തിന് സയന്റിഫിക് അടിസ്ഥാനം ചൊരണ്ടുന്ന ചില ഡോ ഗോപാലകൃഷ്ണന്‍മാരെപ്പോലെ ചൈതന്യമെന്നും പുലവാലായ്മയെന്നും സഗുണ നിര്‍ഗുണോപാസനയെന്നും മറ്റും പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ കമന്റ് യുദ്ധം.

അതു കഴിഞ്ഞു..അടുത്ത പോസ്റ്റും ഇട്ടു, ഒരു മുഖ്യധാരാ പത്രത്തിന്റെ ഉച്ചപ്പതിപ്പില്‍:) ഇതിലെ പടമായിട്ടിരിയ്ക്കുന്ന സാധനം ശ്രീമാന്‍ നമ്പൂതിരി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.ഇനി ഈ സാധനത്തിലോട്ടൊന്ന് നോക്കാം..

യേശുദാസ് (യൂസഫ് അലി തുടങ്ങിയ മറ്റുള്ളവര്‍,മറ്റു മതക്കാര്‍ ) ഹിന്ദുക്കളല്ലെന്നതുകൊണ്ട് ഗുരുവായൂരമ്പലത്തില്‍ കയറരുതെന്നതിന് അദ്ദേഹത്തിന്റെ ഹാസ്യ വീക്ഷണം കേള്‍ക്കുക

"അത്താഴപൂജക്കു ബിരിയാണി നിവേദിക്കാമോ?വാകച്ചാര്‍ത്തിനു പകരം ലക്സ് കൊണ്ട് പള്ളിനീരാട്ടു നടത്താമോ?ക്ഷേത്രകലകള്ക്കു പകരം ഒപ്പന ആയാല്‍ മതിയോ?ഭഗവാന്‍ എഴുന്നള്ളുന്നതു എന്തിനു ആന്‍പ്പുറതാവണം?ബെന്‍സ് കാറില്‍ ആയിക്കൂടേ എഴുന്നള്ളിപ്പ്? "

(പ്രസിദ്ധീകരിച്ചതില്‍ മാര്‍ഗ്ഗം കളി ഒപ്പന ദഫ്മുട്ട് തുടങ്ങിയവയും കൂടെ എനിയ്ക്ക് ഡൗണ്‍ലോഡായി വന്ന സാധനത്തിലെഴുതിയിട്ടുണ്ട്)

ഇതിലെ ബിരിയാണി ഒപ്പന തുടങ്ങിയതൊക്കെ പലനാളായി കേള്‍ക്കുന്നതാണ്..

ഇതേ വിഷയത്തില്‍ മറ്റൊരു മനുഷ്യന്റെ കമന്റ്.."അങ്ങനെ പറഞ്ഞാല്‍ ഇനി ജോസഫിനെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാക്കുമല്ലോ" (ബ്ലോഗിലെ കമന്റല്ല)

കാര്യം ഹാസ്യം..പക്ഷേ ഹാസ്യത്തിനായി എക്സാജറേറ്റ് ചെയ്യുന്ന സാധനം എവിടെയൊക്കെ പോയി കൊള്ളുന്നുവെന്ന് ചുമ്മാ ആലോചിയ്ക്കുക.അപ്പൊ ആ ഹാസ്യം എഴുതാന്‍ ജാതിയോ മതമോ മറ്റുള്ളവരുടെ വികാരമോ നോക്കാത്തയാള്‍ക്ക് കിട്ടുന്ന മറുപടി എന്തായിരിയ്ക്കണം?

പിന്നെ വേറൊരുകാര്യം അദ്ദേഹത്തിന്റെ കമന്റുകളും പോസ്റ്റുമൊക്കെ നോക്കിയാല്‍ ഉറപ്പായും മനസ്സിലാകും നമ്പൂതിരിയെന്നവാല്‍ ഈയെംഎസ് നമ്പൂതിരിയെന്ന വാലു വച്ചിരുന്നതുപോലെയല്ലെന്ന്.(ഇതില്‍ ഈയെം ന്റെ കാര്യത്തില്‍ ഓടോ ഇല്ല:)

പിന്നെ ഈ പറയപ്പെടുന്ന പുരാതന ഭാരതീയ ചിന്തയില്‍ സവര്‍ണ്ണനിസം കൊണ്ടുവന്ന തെമ്മാടിത്തരങ്ങളില്ലാതാക്കാന്‍ വേണ്ടിയാണ് പത്ത് രണ്ടായിരം വര്‍ഷങ്ങളായി ഈ ദേശത്തെ ,മനസ്സൂകളില്‍ ദൈവം ജീവിച്ചിരിയ്ക്കുന്ന മനുഷ്യരെല്ലാം ശ്രമിച്ചത്..ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്..ഇനിയും ഇത്രയും ശാസ്ത്രീയജ്ഞാനമൊക്കെയുള്ള ഈ സമയത്ത് സയന്റിഫിക്കായി വളരെയേറെ മനുഷ്യനെ ഒന്നാണെന്ന്, (പണ്ട് ചോര മാത്രമേ പറയാന്‍ പറ്റുമാരുന്നുള്ളൂ..ഇന്ന് ജീനും കൂടെ പറയാം) ജാതിയും ക്ണാപ്പുകളൊന്നുമില്ലെന്ന് എല്ലാ നിലയില്‍ നിന്നും അറിയുമ്പോള്‍‍ യേശുദാസിന്റെ ദേഹം ആ വളപ്പില്‍ കയറിയാല്‍ ചൈതന്യം അടിച്ച് പോകുമെന്ന് പറയുന്നവര്‍ക്ക് എന്തു മറുപടി നല്‍കണം?

ഈഴവന്‍ ശിവനെ പ്രതിഷ്ടിയ്ക്കാന്‍ പറ്റില്ല ശിവന് ചൈതന്യമുണ്ടാകില്ല എന്നാണ് പണ്ട് കുറേ ടീമുകള്‍ പറഞ്ഞത്.. ക്ഷേത്രത്തിന്റെ വഴിയിലൂടെ മനുഷ്യന്‍ നടന്നാല്‍ ചൈതന്യം ക്ഷയിയ്ക്കും എന്നും പറഞ്ഞു.ക്ഷേത്രത്തില്‍ ചെല നിറക്കാര്‍ കയറിയാല്‍ ചൈതന്യം ഉണ്ടാകില്ല എന്നും പറഞ്ഞിരുന്നു.പണ്ട്..മണിയടിച്ചാല്‍ പുറത്തടിയ്ക്കുന്ന നായരെ എലനക്കി 'മനുഷ്യന്മാരെന്നല്ല' ഒരു തന്തയ്ക്ക് പെറന്ന പിള്ള വിളിച്ചത്..എലനക്കി നായര്‍..എലനക്കിനായര് പുറത്തടിയ്ക്കും..

ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കു പകരം, നമ്മക്ക് പറ്റിയതിതാണെന്ന അപകര്‍ഷതയില്‍ കുരുങ്ങിക്കിടന്നിരുന്നു കുറേ പാവങ്ങള്‍. പച്ചയിറച്ചിയും കള്ളും അവനവന്‍ കുഴിച്ചിട്ട കല്ലിനു മുന്നില്‍ വച്ച് അതിനെ ദൈവമാക്കി..അത് തുടര് എന്നാരും പറഞ്ഞില്ല..വെവരമുള്ളവര്‍ ഒരു ചെറിയ വടികൊണ്ട് ആ കല്ലുകളെയെല്ലാം തട്ടിമാറ്റി..മുന്നോട്ട് നടന്നു..അതില്‍ നിന്ന് ഒരു സമൂഹത്തിനെ കണ്ണാടിയുടെ മുന്നില്‍ നിര്‍ത്തി തൊഴുവിച്ചു..അവനവനകത്തേയ്ക്ക് നോക്കിച്ചു..

ചെത്ത് തൊഴിലാളി സ്കൂളുകളല്ല തുടങ്ങിയത്..ഭാഷയും സാഹിത്യവും സയന്‍സും ഒക്കെ പഠിപ്പിയ്ക്കുന്ന കോളേജുകള്‍ തുടങ്ങി, വ്യവസായ ശാലകളും കൈത്തൊഴില്‍ കേന്ദ്രങ്ങളും തുടങ്ങി..ഒരു ജനതതി മാനസികമായ സ്വാതന്ത്ര്യം അറിഞ്ഞു..പിന്നേം കണാകുണന്ന്‍ പറഞ്ഞോണ്ട് വന്നാ എന്തോ പറയണം..അവര്‍ണ്ണന്റെ പലസമയത്തെ നിര്വചനങ്ങളേ മാറുന്നുള്ളൂ.

മെക്കയിലും മദീനയിലുമൊന്നും സര്‍ക്കാര്‍ അമുസ്ലീമുകളേ പോകാനനുവദിയ്ക്കില്ലെന്നും ഏതോ മനുഷ്യന്‍ അവിടെ കയറിയതിന് പിടിച്ച് ജയിലിലിട്ടെന്നും പറഞ്ഞ് എന്തൊരു വികാരമായിരുന്നു കുറേനാള്‍ മുന്‍പ് നമുക്ക്..ആ സര്‍ക്കാരിനോട് നമുക്ക് തോന്നിയ വികാരം എന്തുകൊണ്ട് ഗുരുവായൂര്‍ തന്ത്രിയോട് തോന്നുന്നില്ല..അതേ വികാരം തന്നെ കുറേ കൂടിയ അളവില്‍ പദ്മനാഭന്‍ നമ്പൂതിരിയോടും തോന്നണം , കാരണം ഇതൊന്നും ശരിയല്ലെന്ന് പറയാനാണ് നികുതിപ്പണം മൊടക്കി ഒരു സമൂഹം എം ഫില്‍ വരെ അദ്ദേഹത്തെ പഠിപ്പിച്ചത്..കേരള കൗമുദി ശമ്പളം കൊടുക്കുന്നത്...അങ്ങേര്‍ക്കെഴുതാന്‍ പത്രക്കടലാസ് സബ്സിഡി റേറ്റിനു കൊടുക്കുന്നത്.. ജനതയുടേ (ഭൂരിപക്ഷ അഭിപ്രായമാവണമെന്നില്ല) നന്മയില്‍ ബാധ്യതയുണ്ടാവണം.

ഇതൊന്നും ഒരു സമൂഹം ചെയ്തിട്ടില്ലെങ്കിലും "മനുഷ്യജാതിയിലൊന്നുകുറവു വന്നുപോയി എന്ന അപഖ്യാതി ഉണ്ടാവാതരിയ്ക്കാനെക്കൊണ്ടെങ്കിലും " ഒരു..ഒരു..നന്മ വേണം...

ഇനി അതിനു ശേഷം കൈപ്പള്ളിയണ്ണന്‍ എഴുതിയ കമന്റ് കണ്ട് പിന്നീട് അങ്ങോരെഴുതിയ ഒന്നാംക്ലാസ് പോസ്റ്റും കണ്ട് എല്ലാറ്റിനും തീരുമാനമായിക്കാണുമെന്ന് സന്തോഷിച്ചിരിയ്ക്കുമ്പോഴാണ് മുത്തപ്പന്‍ മുതല്പേരുടെ രംഗപ്രവേശം.ആ പറഞ്ഞരിയ്ക്കുന്ന അഭിപ്രായങ്ങളിലൊന്നും യാതൊരു യോജിപ്പുമില്ല.

ജയചന്ദ്രന്‍ നായരെന്ന ഒന്നാംക്ലാസ് കോ- ഓഡിനേറ്റര്‍/എഡിറ്ററേയും(പലപ്പോഴു എഡിറ്റോറിയലൊക്കെ വായിച്ച് തരിച്ചിരുന്നിട്ടുണ്ട് ), നമ്പൂതിരിയേയും കൃഷ്ണന്‍‍ നായര്‍ സാറിനേയുമൊക്കെ പറ്റി പറഞ്ഞത് വായിച്ച് ചിരിച്ചു തള്ളാം എന്നല്ലാതെ എന്തുപറയാന്‍.കലാകൗമുദിയില്‍ , പിന്നെ കൂടോടെ പറിച്ച് സമകാലീന മലയാളമായപ്പോള്‍ അവിടേ കോളങ്ങളേഴുതിയിരുന്ന ഗുരു നിത്യയും, ഓവീ വിജയന്റേയുമൊക്കെ പേരും ഇവിടെ എഴുതിവയ്ക്കാമായിരുന്നു. കുമാരനാശാന്‍ ഹൈന്ദവ കവിയാണല്ലോ നമുക്ക്.

പിന്നെ അത്താഴപൂജയ്ക്ക് നല്ല്ല ഒന്നാംക്ലാസ് വെജിറ്റബിള്‍ ബിരിയാണി,പനീര്‍ കറി, നേദിച്ചത് കഴിച്ചിട്ടാണ് (ഇവിടത്തെ കൃഷ്ണന്റെ അമ്പലത്തില്‍)ഞാനിരിയ്ക്കുന്നത്..അപ്പോ ബിരിയാണിയ്ക്കെന്താ കുഴപ്പം.:)(അല്ല ഇവിടതൊക്കെ നേദിച്ചിട്ടായിരിയ്ക്കുമോ ആവോ തരിക..സിക്കുകാരാണ് കൂടുതലും ഈ അമ്പലത്തില്‍ വരിക..നടത്തുന്നത് ഗുജറാത്തികളും..അപ്പൊപ്പിന്നെ അവിടെ ചൈതന്യമൊന്നും കാണില്ല...

(പിന്മൊഴി നിറഞ്ഞ് ഈ കമന്റിടാന്‍ പാതിരാത്രിയായതുകൊണ്ട് ധൈര്യപ്പെടുന്നു..അല്ലേലെന്നെ പുത്തന്‍ ബൂലോകനിര്വചനം വച്ച് ആരെങ്കിലും ബു.ജി എന്ന് വിളിച്ചാലോ..:) പിന്നെ പണ്ട് അപ്പൂപ്പന്‍ ജാതകത്തിലെഴുതിച്ചേര്‍ത്തേക്കുന്ന പോരും നാളുമൊക്കെയങ്ങെഴുതാം..അല്ലേല്‍ വലിയ വലിയ കണ്‍ഫ്യൂഷസുകളുണ്ടാകും..:)മാത്രമല്ല ഞാനായിട്ട് അഡ്രസ്സ് വച്ചില്ലെന്ന് വേണ്ടാ

എസ് .വീ .മാധവനുണ്ണിത്താന്‍
‍ശതഭിഷക് നക്ഷത്രം(കയ്യിലിരുപ്പ് കാരണം അത്രടം പോകുമെന്ന് തോന്നുന്നില്ല)മാധവവിലാസം ബംഗ്ലാവ്
പള്ളിമണ്‍. പീ ഓ
കൊല്ലം പിന്‍ 691576

(അഡ്രസ്സു കണ്ടോണ്ട് കൊട്ടേഷനുമായിട്ട് ആരും വീട്ടിച്ചെല്ലണ്ടാ..ഞാനവിടില്ല..:)
______________________
(അതിനുള്ള മറുപടിയ്ക്കുള്ള മറുപടി)
comment 3
(april 27 2007, 3 29 pm)
എന്റെ മാഷേ, മനുഷ്യനും നായയും തമ്മിലുള്ള കാര്യമല്ല.മനുഷ്യനും മനുഷ്യനും തമ്മിലുള്ള കാര്യമാണ് ഇവിടെ പറയുന്നത്.നായയെ മനുഷ്യനുമായി താരതമ്യം ചെയ്തുള്ള ഈ വാദത്തിന് എന്താ പറയുക..ഹൊ..ഞാന്‍ ജീവിതം വെറുത്തു തുടങ്ങി..

പിന്നെ പറശ്ശിനിക്കടവിലെ കാര്യം..മുത്തപ്പന്‍ വൈദിക രീതികളില്‍ വിശ്വസിയ്ക്കുന്ന ആളല്ല..പുള്ളി തനി വേടനാണ്.അവിടെ ശുദ്ധികലശം എന്നൊക്കെ പറഞ്ഞോണ്ട് ചെന്നാല്‍ പിണറായി വരെ തൊഴിയ്ക്കും..:)

ഉഡുപ്പി എന്നൊരു സ്ഥലമുണ്ട്..മംഗലാപുരത്തുനിന്ന് ഒരു ഒന്നു രണ്ട് മണിയ്ക്കൂര്‍..(അറിയാം എന്നറിയാം..)അവിടെ ഒരു കൃഷ്ണന്റെ അമ്പലമുണ്ട്..നമ്മ ഉഡുപ്പി ശ്രീകൃഷ്ണന്‍..ഓട്ടേക്കൂടെ നോക്കിയ യഥാര്‍ത്ഥ ഭക്തന് (അവര്‍ണ്ണന്..അന്ന് അവര്‍ണ്ണനായിരുന്നല്ലോ ചൈതന്യം നശിപ്പിയ്ക്കുന്ന നായകള്‍..അവര്‍ക്ക് കാണാനായി ഒരു ഓട്ടയിട്ടുകൊടുത്തിരുന്നു അമ്പലം പണിഞ്ഞപ്പോള്‍..അകത്തുകയറാന്‍ പാടില്ല..) കാണാനായി ഓട്ടേടെ നേര്‍ക്ക് തിരിഞ്ഞിരുന്നു..പൂജാരിയ്ക്ക് തന്റെ ചന്തി കാണിച്ച് കൊടുത്തു ബാലഗോപാലന്‍..:)

ആ ഭക്തനുംഒരു ദാസനായിരുന്നു..

അവിടെ ഈയിടെ..എന്നു പറഞ്ഞാല്‍ എണ്‍പതുകളിലെപ്പോഴോ കര്‍ണ്ണാടക സംഗീതത്തിന്റെ ഒരു കുഞ്ഞ് ചെന്നു.ശ്രീമാന്‍ ജോണ്‍ ഹിഗ്ഗിന്‍സ്..അമേരിയ്ക്കക്കാരന്‍ ജാസ് സംഗീതജ്ഞന്‍..മുണ്ടും ജൂബായുമായിരുന്നു വേഷമെങ്കിലും സായിപ്പിനെ കണ്ടപ്പോള്‍ നമ്മുടെ നായയെക്കണ്ട ഗുരുവായൂരുകാരെപ്പോലെ ഹോയ് ഹോയ് വിളിച്ചു ദ്വാരപാലകര്‍..സായിപ്പ് ഓട്ടേടെ മുന്നിലുള്ള തിട്ടയിലിരുന്ന് നീട്ടി "ബേഗനേ ബാരോ" ന്ന് പാടി വിളിച്ചു..കേട്ടിട്ടുണ്ടോ സായിപ്പിന്റെ "ബ്ബേഗനേ ബാരോ"..മ്യൂസിക് ഇന്‍ഡ്യാ ഓണ്‍ലയിനില്‍ കാണും..കേട്ടുനോക്കുക..കല്ലല്ല പൂജാരിമാര്‍..അവരെല്ലാം ഇറങ്ങിവന്ന് സായിപ്പിനെ സ്വീകരിച്ച് ശ്രീകോവിലിലേയ്ക്ക് ആനയിച്ചു എന്ന് ചരിത്രം..

പുള്ളി അല്ലേല്‍ ഇറങ്ങി സായിപ്പിന്റെ കൂടെ അമേരിയ്ക്കക്കയിലോട്ട് പോയിക്കളയും എന്നവര്‍ക്കറിയാം..കൃഷ്ണാ...ഇതൊക്കെയാലോചിച്ചാല്‍ ജീവിതത്തെ എങ്ങനെ വെറുക്കും..:)
_________________________
(അതിനും ശ്രീ നമ്പൂതിരി മറുപടിയിട്ടു..അതിന് ഇങ്ങനെ മറുപടി എഴുതി)
comment 4
(april 27 2007, 6.12pm)


ചങ്ങാതീ,
പണ്ട് ആചാരമെന്നാല്‍ അവര്‍ണ്ണര്‍ എന്നു പറയപ്പെടുന്ന മനുഷ്യരെ അമ്പലത്തിനകത്ത് കയറ്റരുതെന്നായിരുന്നു.ആ അചാരത്തില്‍ മഹാത്മാക്കള്‍ ഇടപെട്ടതുകൊണ്ടാണ് അതു മാറി ഇന്ന് അവര്‍ണ്ണര്‍ക്ക് അമ്പലത്തില്‍ കയറാവുന്ന സ്ഥിതിവിശേഷം വന്നിരിയ്ക്കുനത്.

തമിഴ്നാട്ടിലെ ഒരു സവര്‍ണ്ണ ക്ഷേത്രത്തില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലെന്ന് ഈയിടെ വായിച്ചു..ഭരണഘടനാ ലംഘനമാണത്..ആചാരം മാറ്റേണ്ടങ്കില്‍ അതു തുടരണമെന്നാണൊ താങ്കള്‍ പറയുക.?

മാഷേ, ഇതിനൊക്കെ അനാചാരമെന്നാണ് മലയാളത്തില്‍ വാക്ക്..അങ്ങനെയുള്ള അനാചാരങ്ങളെ കഥയിലെ ഉഡുപ്പി കൃഷ്ണന്‍ തന്നെ മാറ്റിയതിന്റെ കഥയാണ് മുന്‍പ് പറഞ്ഞത്..

ജോണ്‍ ഹിഗിന്‍സിന്റെ കാര്യത്തില്‍ സംഗീതംകേട്ട പൂജാരിമാര്‍/ക്ഷേത്ര ഭാരവാഹികള്‍ തന്നെ അനാചാരം തിരുത്തി.ഏത് ആചാരമായാലും അത് അനുഷ്ഠിയ്ക്കുന്ന സമൂഹത്തിന്റെ മാനസിക സാംസ്കാരിക വളര്‍ച്ചയയുടെ മാപിനിയാണ്.
സതി ഒരുകാലത്ത് ആചാരമായിരുന്നു..ശൈശവ വിവാഹം ഇന്നും ആചാരമാണ് ചിലയിടങ്ങളില്‍..ഒന്നുരണ്ട് കൊല്ലം മുന്‍പ് അതിനെ ചോദ്യം ചെയ്ത ഒരു സാമൂഹ്യ പ്രവര്‍ത്തകയെ ഒരു നേതാവ് വെട്ടിയതൊന്നും മറന്നുകാണില്ലല്ലോ..ആ ആചാരത്തെ എങ്ങനെ കാണുന്നു.?

ബഹുഭാരാത്വം, സ്മര്‍ത്തവിചരം, സംബന്ധം ഇതൊക്കെ ആചാരങ്ങളായിരുന്നല്ലോ..യോഗക്ഷേമ സഭ അതിനെതിരേ ശബ്ദമുയര്‍ത്തിയപ്പോള്‍ അചാരലംഘകരെ എങ്ങനെയാണ് യാഥാസ്ഥിതിക സമൂഹം നേരിട്ടതെന്ന് ഞാനായിട്ട് പറയേണ്ടതില്ലല്ലോ.?അതായത് ..ഇടപെടണം എന്ന സിമ്പിള്‍ ഉത്തരമാണ് ഇതുവെരെ പറഞ്ഞുകൊണ്ടിരുന്നത്..ഇപ്പോഴും പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്..

(നിയമ നിര്‍മ്മാണ സഭയോ കോടതിയോ ഒക്കെയാണ് ഇടപെടേണ്ടതെന്നുള്ള വാദത്തിലേയ്ക്ക് ശ്രീമാന്‍ നമ്പൂതിരി വന്നു..അതിന് പിന്നീടിട്ട മറുപടി.അപ്പോഴേയ്ക്കും പൊന്നപ്പനും ചോദ്യങ്ങളുമായി വന്നിരുന്നു.)
________________________________________
comment 5
april 27 , 2007 8.06 pm

തന്ത്രിയും, ദേവസ്വം ഭരണാധികാരികളും,മമ്പലം വിഴുങ്ങികളും കഴിഞ്ഞ് കോടതിയും നിയമ നിര്‍മ്മാണ സഭയും വരെയെത്തിയത് ഈ ചര്‍ച്ചയുടെ പുരോഗതിയെ കുറിയ്ക്കുന്നു..നന്നായി..തീരമാനിയ്ക്കട്ടെ..ഇനി പൊന്നപ്പന്‍ ചോദിച്ചതു തന്നെ എന്റേയും ചോദ്യങ്ങള്‍..പിന്നെ അനാചാരങ്ങളായി നമ്മള്‍ മാറ്റിയത് സതി മാത്രമല്ല..തൊട്ടുകൂടായ്മ തുടങ്ങിയതുകള്‍ക്കിനിയും ഒരു വിശദീകരണമായില്ല..
___________________________________
comment 6
april 27 2007 10 :32 pm
മാഷേ
എന്റെ അഭിപ്രായത്തില്‍ സുധാകരനെ ഈ കാര്യത്തില്‍ കണ്‍സിഡര്‍ ചെയ്യേണ്ട ആവശ്യം തന്നെയില്ല..സുധാകരന്‍ എന്തു പറഞ്ഞു എന്നതും ഇവിടെ വിഷയമല്ല..ഈ ചര്‍ച്ച തുടങ്ങാന്‍ അങ്ങോര്‍ പറഞ്ഞ ഒരു കമന്റ് കാരണമായി എന്നു വിചാരിച്ചാല്‍ മതി..അതുകൊണ്ട് തന്നെ അങ്ങൊരിത് അടഞ്ഞെന്ന് പറഞ്ഞാല്‍ എങ്ങനെ ചര്‍ച്ച നില്‍ക്കും?

ഞാന്‍ എതിര്‍ത്തത് പദ്മനാഭന്‍ നമ്പൂതിരിയുടെ വാദങ്ങളെയാണ് .അതില്‍ അങ്ങ് - തന്ത്രി, പൂജാരി ,കയ്യൂക്കുള്ള ഭക്തര്‍ തീരുമാനിയ്ക്കും എന്ന ആദ്യത്തെ നയത്തില്‍ നിന്ന് നിയമ നിര്‍മ്മാണ സഭയും കോടതിയും വരെ എത്തിനില്‍ക്കുന്നുമുണ്ട്.അപ്പോഴും പൊന്നപ്പന്റെ ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു.പിന്നെ പൂര്വ പക്ഷത്തെ ചില ചോദ്യങ്ങളില്‍ ഒരു പത്രപ്രവര്‍ത്തകന്റെ സാമൂഹ്യ ബാധ്യതയെപ്പറ്റിയും എഴുതുന്ന ഭാഷയെപ്പറ്റിയും(തന്ത്രി തീരുമാനിയ്ക്കും, പുലവാലായ്മക്കാരെപ്പോലെയാണ് അന്യമതസ്ഥര്‍) ഉപയോഗിയ്ക്കുന്ന ബിംബങ്ങളേപ്പറ്റിയുമുള്ള(ഒപ്പന, ബിരിയാണി,) ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു.അതിന് മറുപടി പ്രതീക്ഷിയ്ക്കുന്നുമില്ല.

ദില്‍ബാസുരനോട് പറഞ്ഞ ചര്‍ച്ച തന്നെ..അക്കാഡമിയ്ക്കലായത്

പരിപാടിയെല്ലാം കഴിഞ്ഞു..ഇനി ഒരു ഞായറാഴ്ചയും കൂടി വേസ്റ്റാക്കാന്‍ വയ്യ..എനിയ്ക്ക് പറയാനുള്ളത് ഈ വിഷയത്തില്‍ ഇതിനപ്പുറം ഒന്നുമില്ല.
പന്നെ പൊടിപിടിച്ചിരിയ്ക്കുന്ന ഈ ബ്ലോഗിന് ഒരാശ്വാസമാവട്ടെ..:)


ഇവിടെ ജനലുകള്‍ തുറന്നും വാതിലു ചാരിയുമിട്ടിരിയ്ക്കുന്നു:)