Sunday, November 16, 2008

കൂത്തിച്ചി

ലോകമാകെ ഒരു ഭൂതം ബാധിച്ചിരിയ്ക്കുന്നു...സാമ്പത്തികപ്രതിസന്ധി എന്ന ഭൂതം. ലോകത്തിലെല്ലാമുള്ള ശക്തികള്‍ അതിനെതിരേ സമരം ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുകയാണ്. ബ്രിട്ടണ്‍, അമേരിയ്ക്കാ, യൂറൊപ്യന്‍ മുന്നണി, എണ്ണ രാഷ്ട്രങ്ങള്‍.....

ചുരുക്കിപ്പറഞ്ഞാല്‍ ഒരു രൂപാ പത്തായി മാറ്റിമറിയ്ക്കുന്ന വന്‍ അഭ്യാസം കാണിച്ചുകൊണ്ടിരുന്നവരൊക്കെ ഊഞ്ഞാലയായിപ്പോയി. അവനൊക്കെ ഭൂതത്തിനെ ഓട്ടിയ്ക്കാനുള്ള ശ്രമത്തിലാണ്. സാമ്പത്തികര്‍ എന്ന മന്ത്രവാദികള്‍ അക്ഷരലക്ഷം ജപിച്ച് ചരടൊക്കെ തയ്യാറാക്കിക്കഴിഞ്ഞു. ഗോര്‍ഡന്‍ ബ്രൌണ്‍ എന്ന ഒരു പ്രധാനമന്ത്രി എണ്ണയുള്ളയിടങ്ങളിലൊക്കെ ചെന്ന് തെണ്ടിക്കഴിഞ്ഞു.

അത്യത്ഭുതകരമായി ലോകം മറ്റൊരു വാര്‍ത്തയും കേട്ടു..ടിബറ്റ് ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന് എവന്മാര്‍ സമ്മതിച്ചത്രേ.(വ്വോ..ഇനി അത് സമ്മതിക്കാഞ്ഞിട്ടേയുണ്ടായിരുന്നൊള്ള് ! ) അതെന്താണാവോ ടിബറ്റ് ഇപ്പൊമാത്രം ചൈനയുടേ അവിഭാജ്യ ഘടകമായത്? . അതോ ..അത് ചൈനയുടേ കയ്യില്‍ ചിക്കിലിയുണ്ട്. ഇപ്പം ചിക്കിലിയുള്ളവനാണ് രാജാവ്. ടിബറ്റോ ഇന്‍ഡ്യയോ പാകിസ്ഥാനോ..എന്തുവേണേല്‍ അവിഭാജ്യ ഘടകമാക്കിക്കോ..പൈസ താ....

എന്തായാലും ഈ ഭൂതം ഇപ്പം കുടംതുറന്ന്‌ വരാനുണ്ടായ കാര്യമെന്ത്? എങ്ങനെ വന്നാലും ഇപ്പം എങ്ങനെ ഇതിനെ ഒന്ന് ഓട്ടിയ്ക്കും.?? ലോകത്ത് ഗവണ്മെന്റുകളായ ഗവണ്മെന്റുകളിലേയും, ഹാര്‍വാര്‍ഡിലേയും, സ്റ്റാന്‍ഫോര്‍ഡിലേയും ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, പാരീസ്, ആംസ്റ്റെറ്ഡാം മുതല്‍ ഇങ്ങ് ഏറ്റുമാനൂരടുത്ത് തവളക്കുഴിയിലും കോഴിക്കോട്ട് തെഞ്ഞിപ്പാലത്തും വരെയുള്ള സാമ്പത്തിക രാഷ്ട്രീയ ശാസ്ത്ര മന്ത്രവാദികള്‍ കൂലങ്കഷമായി, തലകുത്തിനിന്ന്, പറ്റിയാല്‍ കുത്തിനില്‍ക്കാന്‍ പറ്റിയ എല്ലാം കുത്തിനിന്ന് ഗവേഷിച്ച് കൊണ്ടിരുന്നപ്പോഴാണ് കടമറ്റത്ത് കത്തനാരെപ്പോലെ ഒരു അവതാരമുണ്ടായത്.

ഇതൊരു കത്തനാരല്ല കത്തനാരി....മാതഃ എന്നോ മറ്റോ എന്തുവേണേല്‍ അവരവരുടെ വിശ്വാസമനുസരിച്ച് പറയാം. മറ്റാരുമല്ല. ശില്‍പ്പാ ജെട്ടി....അല്ല ശില്‍പ്പാ ഷെട്ടി

ആണുങ്ങളായ ആണുങ്ങളും, പെണ്ണുങ്ങളായ ആണുങ്ങളും, ഈസ്ട്രൊജെന്‍ പ്രൊജസ്റ്റ്രോണ്‍ എന്ന രണ്ട് ഹോര്‍മോണുകളും തലച്ചോറിലെ ലിമ്പിക് പ്രദേശങ്ങളും ഈ ഭൂലോകത്തുള്ളയിടത്തോളം കാലം ജെട്ടിയോ ഷഡ്ഡിയോ ബോഡീസോ പാന്റീസോ ഒക്കെ അല്‍പ്പവും സ്വല്‍പ്പവും മറച്ചും മറയ്ക്കാതേയും വെളിവാക്കിത്തരുന്ന അവയവങ്ങളുടേ ബാക്കി സ്വന്തം ഭാവനയില്‍ നിന്ന് വെളിവാക്കിയും ജീവിയ്ക്കുന്ന ജീവികള്‍ ഈ ലോകത്തുണ്ടാകും. സംശയമില്ല. പട്ടിയ്ക്കോ പൂച്ചയ്ക്കോ എന്തിന് കൊരങ്ങിലോ പോലുമില്ലാതിരുന്ന ഒരു പ്രത്യേക വര്‍ഗ്ഗം ജന്തുക്കള്‍ ഈ ഭൂലോകത്തുണ്ടായത് മനുഷ്യരില്‍ മാത്രം. ആ വര്‍ഗ്ഗത്തിന്റെ പേരാകുന്നു സെലിബ്രിറ്റികള്‍.

ജനിച്ചപ്പോല്‍ മുതല്‍ മറച്ച് വച്ച് കാണിച്ചിരുന്നതിനെ, എന്തിനു മറച്ച് വയ്ക്കുന്നു എന്ന ചോദ്യം ഉണ്ടായതില്‍ നിന്ന് തുടങ്ങിയ കൂരിയോസിറ്റി വളര്‍ന്ന് ..മറച്ച് വച്ചത് സൌന്ദര്യം എന്ന തലത്തിലെത്തിനില്‍ക്കുന്ന, നമ്മുടെ വികലമായ ആസ്വാദനത്തില്‍ നിന്ന് ഉയര്‍ക്കുന്നു ഇത്തരം ജന്തുക്കള്‍.എവളിവന്മാരെയൊക്കെ കമ്പ്ലീറ്റ് തുണിയഴിച്ച് ആമസോനിലോ ആഫ്രിക്കയിലോ ആന്ദമാനിലോ നഗ്നരായി ജീവിയ്ക്കുന്ന ഏതെങ്കിലും വര്‍ഗ്ഗത്തിലെ പുരുഷ/സ്ത്രീ പ്രജയുടെ മുന്നില്‍കൊണ്ട് നിര്‍ത്തിയാല്‍ ഇവളിവന്മാരുടെ ഏറ്റവും വലിയ പേടി അവിടെ നടക്കും. അവളവന്മാര്‍ മൈന്‍ഡ് ചെയ്യാതെ നടന്നുപോകും. ബലാത്സംഗം ചെയ്യപ്പെടുന്നതിലല്ല മനസ്സിലെങ്കിലും ഒന്ന് ചെയ്യണമെന്ന് വിചാരിച്ച് നോക്കാത്തവരെയാണ് ഇവളിവന്മാരെല്ലാം ഏറ്റവും പേടിയ്ക്കുന്നത്.

അവളു പറഞ്ഞതാണ്..ഞാന്‍ വായിച്ചത് ടെലിഗ്രാഫെന്ന ബ്രിട്ടീഷ് പത്രത്തില്‍.

ആദ്യം തന്നെ അവളൊരു വലിയ കാര്യം പറഞ്ഞുകളഞ്ഞു.ആര്‍ക്കുമറിഞ്ഞൂടാത്തതു പോലെ “പൈസയുണ്ടാക്കുന്നതുകൊണ്ട് ആരും വിഷമിയ്ക്കേണ്ട. പൈസയുള്ളത് കുഴപ്പമല്ല. നല്ല കാര്യമാണ്. ഒത്തിരി പൈസയുണ്ടായാല്‍ ഒത്തിരി ജോലി ഉണ്ടാക്കാം“ എന്ന്.

പൈസയുണ്ടായിട്ടോ അല്ലിയോ എന്നൊന്നുമറിയില്ല പലവന്മാര്‍ക്കും എവള്‍ ജോലിയൊണ്ടാക്കിക്കൊടുക്കുന്നുണ്ടാവാം. അതിലൊന്നും ആര്‍ക്കും പരാതിയില്ല.

അതുപോട്ട് ...ഈ മേല്‍പ്പറഞ്ഞ ലോകാദിലോകങ്ങളിലുള്ള സാമ്പത്തിക മന്ത്രവാദികള്‍ക്കൊന്നും കാണാന്‍ പറ്റാതിരുന്ന ഒരു വലിയ കാര്യം ഈ കോഴിക്കുഞ്ഞ് കണ്ട് പിടിച്ച് കളഞ്ഞു. സമ്പത്തിക പ്രതിസന്ധി (അങ്ങനൊന്നുണ്ടോ ആവോ?) യുടെ കാരണം ജനങ്ങളാണ്..അതായത് ജനസംഖ്യ. വല്ല സുനാമിയോ, ഭൂകമ്പമോ, തീപ്പിടിത്തമോ, ഉരുളുപൊട്ടലോ വന്ന് കുറേയെണ്ണം തീര്‍ന്ന് കിട്ടിയാല്‍ രക്ഷയായി.

രക്ഷയായെന്ന് അവള്‍ക്ക് തോന്നും. എവളുമാരൊക്കെ ഒന്ന് തീര്‍ന്നുകിട്ടിയാല്‍ രക്ഷയായെന്ന് മറ്റുവല്ലവന്മാര്‍ക്കും തോന്നും.എങ്ങനെ ഇതൊക്കെ പറയാന്‍ പറ്റുന്നു..? അതിനുള്ള മിനിമം ഗാര്‍ബേജ് എങ്ങനെ ഈ മനസ്സിലുണ്ടാകുന്നു ? എന്ന് എത്ര ആലോചിച്ചിട്ടും എനിയ്ക്ക് പിടികിട്ടുന്നില്ല.

മിനിമം ഒരു ബോധമുണ്ടായിരുന്നേല്‍ (ബോധമോ? ഈശ്വരാ) അവള്‍ ചൈനയുടെ കാര്യം ആലോചിച്ചേനേ. ഏറ്റവും കൂ‍ടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. ഏറ്റവും കാശിന്നുള്ളത് അവന്റെ കയ്യിലും. ജനസംഖ്യയെ ഫലപ്രദമായി വിനിയോഗിച്ചതിന്റെ ഗുണമാണത്. അമേരിക്കയിലേക്കാള്‍ മെച്ചമായി ഉദാരവല്‍ക്കരണവും കമ്പോളവല്‍ക്കരണവും നടപ്പാക്കിയിട്ടും ചിന പുട്ടുപോലെ നില്‍ക്കുന്നത് ആ ഒറ്റ ബലത്തിലാണ്..

രണ്ടാം ബലം അവിടെ ഡെമോക്രസിയില്ല എന്നതും..സാമ്പത്തികവളര്‍ച്ചയ്ക്ക് ഡെമോക്രസിയില്ലാത്തത് നല്ലതുതന്നെ. സ്റ്റാലിനാണ് റഷ്യയെ വന്‍ശക്തിയാക്കിയത്. ഹിറ്റ്ലറിന്റെ സമയത്താണ് ജര്‍മ്മനിയില്‍ ഏറ്റവും വികസനമുണ്ടായത്. മോഡിയാണ് ഗുജറാത്തില്‍ ഏറ്റവും സാമ്പത്തിക വികസനം ഉണ്ടാക്കിയത്. സിംഗപ്പൂര്‍ സ്വര്‍ഗ്ഗമാണ് പലര്‍ക്കും. അടിയന്തിരാവസ്ഥക്കാലത്ത് ഭാരതം എണ്ണയിട്ട യന്ത്രം പോലെ ഓടി..

എറുമ്പുകളെയും തേനീച്ചകളെയും പോലെ ചാതുര്‍വരേണ്യ (ത്രിവരേണ്യമെന്ന് പറയണോ?) വ്യവസ്ഥ യാതൊരു തിരിഞ്ഞുള്ള ബോധവുമില്ലാതെ ഉള്‍ക്കൊള്ളാന്‍ പറ്റിയാല്‍ വികസനം പുട്ടുപുട്ടുപോലെ നടക്കും.പക്ഷേ മനുഷ്യന് ഒരു ബോധമുണ്ടായിപ്പോയി അവനതിനെ വിലമതിയ്ക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം എന്ന ബോധം.


എന്തായാലും അന്നന്നത്തെ കൂലിയും വാങ്ങി വീട്ടിപ്പോകുമ്പോള്‍... ഒരു പൈന്റ് ഷാപ്പിന്റെ മുന്നിലും വണ്ടിനിര്‍ത്താതെ വിട്ട് പോകുമ്പോള്‍ ഇവളുടെ പടം പതിച്ച സിലിമാക്കളി കണ്ടേക്കാം എന്ന് തോന്നി കയ്യിലിരിയ്ക്കുന്ന പിച്ചക്കാശ് കൊടുത്ത് ഇവളുമാരെടെ തൊടയുടെയും മുലയുടേയും അറ്റം കാണാന്‍ കയറുന്നവനെയൊക്കെ പറഞ്ഞാല്‍ മതി.

അണ്ണാ ഇവളെപ്പോലെയുള്ളവരെല്ലാം ചേര്‍ന്ന് നമ്മടെയെല്ലാം കാശ് പിഴിഞ്ഞ് ചണ്ടിയാക്കി അവസാനം അവള്‍ക്ക് വെണ്ണ തിന്നാന്‍ പറ്റാത്തതിനു കാരണം നമ്മളൊക്കെ അരിവാങ്ങിയ്ക്കുന്നതാണെന്ന് പറഞ്ഞ്, വല്ല ആറ്റംബോബോ മറ്റൊ തലയിലിടുന്നതിനു മുന്നേ.... അങ്ങ് ചത്തേക്കുക. എവനിവളുമാര്‍ക്കൊക്കെ ശല്യമായിട്ട് എന്തിന് ജീവിച്ചിരിയ്ക്കുന്നത്. ??

അല്ലേല്‍ നാളെ ഇവളുമാരുടെ അറ്റങ്ങള്‍ കാണാന്‍ കയറുന്ന കാശ് സ്വല്‍പ്പം കൂട്ടിവച്ച് വല്ല പുത്തരിക്കണ്ടം ജാനുവിന്റേയോ, ചിന്നക്കട ജമീലയുടേയോ പെണ്ണുങ്ങളാണേല്‍ ആണ്‍ വേശ്യകളുടെയൊ (പേരെടുത്ത് പറയാന്‍ രീതിയില്‍ ആരും പ്രശസ്തരല്ല. പെണ്‍ സ്വാതന്ത്ര്യം ആയി വരുന്നതല്ലേയുള്ള് ) അടുത്ത് പോയി ഡയറക്റ്റായി വ്യഭിചരിയ്ക്കുക. വ്യഭിചരിച്ചേച്ച് അവളവനെ പെഴയാളിയെന്നും നമ്മളെ മുതലാളിയെന്നും വിളിയ്ക്കരുത്...അതയ്യം.. മാന്യമായി ജീവിയ്ക്കാന്‍ അവര്‍ക്കും അവരുടെ കുട്ടികള്‍ക്കും കഴിയണം. അങ്ങനെ അവിടെയെങ്കിലും സോഷ്യലിസം വരട്ട്....

പിന്നെ..നല്ല കമ്പനിക്കാരുടെ ഉറ ഒന്ന് കയ്യില്‍ കരുതണം. കരുതിയാല്‍ പോരാ..അതുപയോഗിയ്ക്കണം. അന്യരോഗങ്ങള്‍ ഒന്നും അവള്‍ക്കും നിങ്ങള്‍ക്കും പിടിപ്പിക്കരുതല്ലോ..പെണ്ണുങ്ങളാണേല്‍ അവനോട് ഉറ ഉപയോഗിയ്ക്കാനും പറയണം.അല്ലേല്‍ നമ്മളൊക്കെ ശില്‍പ്പാ ജെട്ടി ആഗ്രഹിയ്ക്കുന്നത് പോലെ കലാമിറ്റി വന്ന് ചത്ത് പോകും.. .

പിന്നെ പണ്ടിങ്ങനെയൊക്കെയൊരുവള്‍ ഫ്രാന്‍സില്‍ പറഞ്ഞതിന്റെ അവസാനം നിന്നത് ഗില്ലറ്റിന്‍ എന്ന മഹാ കണ്ടുപിടിത്തത്തിലാണ്. അതിലൊന്നും എനിയ്ക്ക് വിശ്വാസമില്ല.സമാ‍ധാന കുക്ഷിയായിപ്പോയി..

പക്ഷേ എവളുടെയൊക്കെ മൊഖം പതിച്ച പോസ്റ്ററുകള്‍ വഴിയില്‍ കാണുമ്പോ ഒരു ഭാരത പൌരനുള്ള പ്രാഥമികാവകാശമായ വഴിയില്‍ തുപ്പല്‍ എന്ന സ്വാതന്ത്ര്യം മുഴുവനുമെടുത്ത് അവളുടെ പോസ്റ്ററില്‍ ആഞ്ഞൊന്നു തുപ്പും....ത്ഫ്ഹൂ.....കുത്തിച്ചി....