ചോര കണ്ടാൽ തലചുറ്റുന്നത് കൊണ്ടല്ല അത് ക്രോപ്പ് ചെയ്ത് മാറ്റിയത്. ഒഴിഞ്ഞ്
കിടക്കുന്ന ആ ചെരിപ്പുകളും ഓട്ടോയും സ്കൂൾബാഗുകളുമൊക്കെ മതി ഈ
ദൃശ്യത്തിന്റെ ക്രൂരത മനസ്സിലാക്കാൻ എന്നതുകൊണ്ടാണ്.
നമുക്കെന്ത്കൊണ്ടാണ് അഭിപ്രായവ്യത്യാസങ്ങൾ അംഗീകരിച്ച് ജീവിയ്ക്കാനാകാത്തത്?
നമുക്കെന്ത്കൊണ്ടാണ് കൊന്നാൽ നഷ്ടമേയുള്ളൂ എന്ന് മനസ്സിലാകാത്തത്?
നമുക്കെന്ത്കൊണ്ടാണ് ഒരു സാംസ്കാരികൗന്നത്യമുള്ള സമൂഹമായി, സമാധാനമായി ജീവിയ്ക്കാനാകാത്തത്?
വഴിയരികിലും, ബസ്റ്റാൻഡിലും ബസിലും എന്തിനു വീടിനകത്തും പള്ളിക്കൂടങ്ങളിലും അമ്മമാരുടേയും പിഞ്ചുകുഞ്ഞുങ്ങളുടേയും മക്കളുടേയും മുന്നിൽ വച്ച് പോലും ക്രൂരമായി കൊലചെയ്യപ്പെടേണ്ടി വരുന്നത് എന്ത്കൊണ്ടാണ്?
മരണത്തിൽ നിന്ന് ഭാഗ്യത്തിനു മാത്രം രക്ഷപെട്ട ശ്രീ. ബിജു പെട്ടെന്ന് സുഖപ്പെടട്ടെ. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിയ്ക്കപ്പെടട്ടെ.
ജീവൻ വെടിഞ്ഞവരെയോർത്തുള്ള ദുഃഖം ഒരിയ്ക്കലും ഇല്ലാതെയാവുന്നുമില്ല.
എന്നാലും ഇനിയെങ്കിലും ഇതൊന്നവസാനിപ്പിയ്ക്കാൻ എന്താണു ചെയ്യാനാവുക എന്ന് ചിന്തിയ്ക്കാൻ സമയമായില്ലേ?
നമുക്ക് വേണ്ടിയല്ല, ഇതൊക്കെ കണ്ട് വളരുന്ന ആ തൂക്കിയിട്ടിരിയ്ക്കുന്ന വെള്ളക്കുപ്പികളുടെ ഉടമകൾക്ക് വേണ്ടി?

No comments:
Post a Comment