ഈ നാട്ടിലെത്തിയിട്ട് ഇത്രയും കാലമായി. തെക്ക് വടക്ക് സകല മൂലകളിലും ജീവിച്ചിട്ടുണ്ട്. പലയിടത്തും ജോലിചെയ്തിട്ടുണ്ട്.
ഗ്രേറ്റ് ബ്രിട്ടൺ എന്നാണു പേർ. ഒരുപാട് കാര്യങ്ങൾ ഇന്നാട്ടിൽ ഗ്രേറ്റ് ആയുണ്ട്. അധ്വാനികളായ മനുഷ്യർ മുതൽ ശാസ്ത്രത്തിനും വികസനത്തിനുമായുള്ള മനോഭാവമുൾപ്പെടെ. യൂണീവേഴ്സിറ്റികൾ മുതൽ സൈഡറും ചിക്കൻ ടിക്കാ മസാലയും വരെ ഇന്നാട്ടിനെ അടയാളപ്പെടുത്തുന്ന ഗ്രേറ്റുകളാണ്.
പക്ഷേ ഇവിടത്തെ ഗ്രേറ്റ്നെസ്സിന്റെ സാകല്യവും സാരാംശവുമാണ് നാഷണൽ ഹെൽത് സർവീസ് എന്ന NHS. ഇൻഷൂറൻസോ കാഷ്കൗണ്ടറൊ ഇല്ലാതെ പൂർണ്ണമായും നികുതി വരുമാനത്തിൽ നിന്ന് സകലജനങ്ങൾക്കും ഒരേപോലെ, സൗജന്യമായ ആരോഗ്യസംവിധാനം.
ഇൻഷൂറൻസോ പണമടയ്ക്കാതേയോ എങ്ങനെയാണ് ജനങ്ങൾക്ക്പൂർണ്ണമായും സൗജന്യമായി ആരോഗ്യസംവിധാനമൊരുക്കുക?
ദേശത്തിന്റെ ആരോഗ്യം കാക്കുന്ന പോലീസോ ഫയർഫോഴ്സോ മറ്റു സേനകളോ നമുക്ക് വേണ്ടി പ്രവർത്തിയ്ക്കുന്നതിനു ഇൻഷൂറൻസ് എടുക്കാറുണ്ടോ? അമേരിയ്ക്കയിൽ പണ്ട് ചിലയിടങ്ങളിലൊക്കെ അഗ്നിശമനസേനയുടെ സേവനങ്ങൾക്ക് ഇൻഷൂറൻസ് എടുക്കണമായിരുന്നു. വീട്ടിനു തീപിടിച്ചാൽ ഇൻഷ്വറൻസ് എടുത്ത വീട്ടിന്റെ അടുത്ത വീട്ടുകാരനു ഇൻഷ്വറൻസ് ഇല്ലെങ്കിൽ അവരെങ്ങനെ തീയണയ്ക്കും എന്ന സംശയം തോന്നുന്നുണ്ടോ?
ആരോഗ്യസംവിധാനത്തിനും അതേ സംശയം ബാധകമാണ്. രോഗം വ്യക്തികൾക്കല്ല, സമൂഹത്തിനാണ്.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ സമയത്ത് ഇൻഷൂറൻസും കാഷ്കൗണ്ടറുമില്ലാതെ ഇത്രയും വലിയൊരു വാർ എഫർട്ട് നടത്താൻ സ്റ്റേറ്റിനു കഴിയുമെങ്കിൽ അതേപോലെ ആരോഗ്യസംവിധാനമൊരുക്കാനും സ്റ്റേറ്റിനു കഴിയും എന്ന ആശയത്തിൽ നിന്നാണ് അന്യുറിൻ ബെവൻ എന്ന ആരോഗ്യമന്ത്രി അന്ന് ഈ പ്രസ്ഥാനത്തിനു തുടക്കമിട്ടത്.
അതുകൊണ്ട് തന്നെ ജനങ്ങൾ സ്വതന്ത്രരാണ്. പേടിയ്ക്കാതെ ഈ നാട്ടിൽ റിസ്കുകളെടുക്കാം. പണം കൂട്ടിവച്ച് ജീവിയ്ക്കേണ്ട കാര്യമില്ല. നമ്മുടെ നാട്ടിൽ എത്ര ധനികനായാലും ഒരസുഖം വന്ന് കിട്ടിയാൽ, കോടികൾ ഉള്ളവർക്ക് പോലും ദരിദ്രരാവാൻ അത് മതി.
ഈ രീതിയിൽ ചികിത്സാരംഗം മുന്നോട്ട്പോവുകയാണെങ്കിൽ ഭാരതത്തിൽ എന്ത് വികസനമുണ്ടായിട്ടും ഒരു കാര്യവുമില്ല. പലതരം ബിസിനസുകൾ കണ്ടിട്ടുണ്ട്. ചികിത്സാരംഗത്തെ ബിസിനസ് ആണ് ഏറ്റവും വൃത്തികെട്ടതായി തോന്നിയിട്ടുള്ളത്. ഉപഭോക്താവിനു ജീവിതത്തിനും മരണത്തിനുമിടയിലെ ചോയിസ് എടുക്കേണ്ടി വരുന്നതും മത്സരത്തിനു ഒരു സാധ്യതയില്ലാത്തതും ഒക്കെയാണ് പ്രധാനമായി ആരോഗ്യരംഗം ഒരു ബിസിനസ് മോഡൽ എന്ന നിലയിൽ സാമൂഹ്യമായി പരാജയപ്പെടുന്ന ഇടങ്ങൾ.
ആധുനിക സമ്പദ്വ്യവസ്ഥ പിൻതുടരുന്ന രാജ്യങ്ങളിൽ അത് ഒരിയ്ക്കലും കച്ചവടം ആവേണ്ടാത്തതെന്ത് കൊണ്ട് എന്ന ചോദ്യത്തിനുത്തരം അതൊക്കെയാണ്. അല്ലാതെ ആരോഗ്യം ഒരു മഹത്തായ സേവനമാണെന്ന നിലയിലെ നൂറുകണക്കിണു തള്ളലുകളല്ല കാര്യം.
ആരോഗ്യം അതിന്റെ സ്വഭാവത്താൽത്തന്നെ ഒരു കച്ചവടം അല്ല. പ്രതിരോധം, പോലീസിങ്ങ്, ഫയർഫോഴ്സ് ഒക്കെപ്പോലെ ആരോഗ്യരംഗവും ഒരു എസൻഷ്യൽ സ്റ്റേറ്റ് ചുമതലയാണ്. അങ്ങനെയാവണം. അതേ സമയം ബ്രഡുണ്ടാക്കൽ മുതൽ ശൂന്യാകാശത്തേക്ക് റോക്കറ്റ് അയയ്ക്കുന്നതു വരെ സ്റ്റേറ്റിന്റെ ചുമതലയല്ലാ താനും.
ഈ തിരഞ്ഞെടുപ്പിൽ ആർക്ക് കുത്തിയാലും ഇത് ഓർക്കണം. നിങ്ങളുടെ സ്ഥാനാർത്ഥിയോട് ഈ ആശയം പറയണം. നിങ്ങളുടെ പാർട്ടിയിൽ ഈ ആശയം ചർച്ച ചെയ്യണം.
ഒരു കുട്ടി ആസ്റ്റർ ആശുപത്രിയിൽ അഡ്മിറ്റായി പണം അന്വേഷിച്ചു കൊണ്ടുള്ള പോസ്റ്റുകൾ കണ്ടു. എന്തെങ്കിലും സഹായിയ്ക്കേണ്ടവർ ദയവുചെയ്ത് സഹായിക്കുക. നമുക്കതല്ലാതെ ഒന്നും ചെയ്യാനാകില്ല. ഫേസ്ബുക്കിൽ പോസ്റ്റിടാൻ കഴിയാത്ത ഇതുമാതിരി ആയിരക്കണക്കിനു കുഞ്ഞുമക്കൾ ഇന്നാട്ടിൽ ആവശ്യത്തിനു മരുന്നുകൾ കിട്ടാതെ, ആരോഗ്യരക്ഷ കിട്ടാതെ ഏതൊക്കെയോ ആശുപത്രികളിൽ പാതിവഴിയ്ക്ക് ചികിത്സ നിർത്തി മരണത്തിനു കീഴടങ്ങുന്നുണ്ട്. നമ്മുടെ കയ്യിൽ പണമുണ്ട്. ഉപയോഗിച്ചാൽ മാത്രം മതി. തൽക്കാലം ഈ കുഞ്ഞിനു കയ്യിലുള്ള പണം എത്തിയ്ക്കുക. പണമുള്ളവർ, പറ്റുന്നവർ, കാണുന്നവരെയെല്ലാം സഹായിയ്ക്കുക.
പക്ഷേ സ്റ്റേറ്റ് ഇടപെട്ടല്ലാതെ എല്ലാവരേയും സഹായിയ്ക്കുക എന്നത് എത്ര ചാരിറ്റിയ്ക്കും കഴിയില്ലെന്ന് കൂടി ഓർക്കുക. അത് നടപ്പിലാക്കിയല്ലാതെ നമുക്കാർക്കും സുഖമായി ഉറങ്ങാനാവില്ല.
പക്ഷേ അത് എന്നോ വരുന്ന കാര്യമാണ് അതുവരെ സഹായിയ്ക്കാനാവുന്നവർ സഹായിയ്ക്കുക.

No comments:
Post a Comment