സോവിയറ്റ് യൂണിയനിൽ ബോൾഷെവിയ്ക്കുകളോടൊത്ത് ഇടതുപക്ഷ സോഷ്യൽ റെവലൂഷണറികൾ
എന്നൊരു പാർട്ടിയും ഒരു മുന്നണിയായി നിന്നിരുന്നു. മരിയ സ്പിരിഡോനോവ
ആയിരുന്നു അവരുടെ നേതാവ്.
ബോൾഷെവിയ്ക്കുകൾ കർഷകരിൽ നിന്ന് ബലമായി ധാന്യങ്ങളും മറ്റും പിടിച്ചെടൂക്കുകയും വ്യാപകമായി അക്രമങ്ങളഴിച്ച് വിടുകയും കൊലപാതക പരമ്പരകൾ തുടങ്ങുകയും ചെയ്തപ്പോൾ ഇടതുപക്ഷ സോഷ്യൽ റെവലൂഷനറികൾ ബോൾഷെവിയ്ക്കുകൾക്കെതിരായി.
ലെനിൻ എന്ന ‘മഹാത്മാ‘വിനത് സഹിച്ചില്ല. ജർമ്മൻ ഗവണ്മെന്റായിരുന്നു ഒന്നാം ലോകയുദ്ധത്തിലെ ജർമ്മനിയുടെ എതിരാളിയായിരുന്ന സാർ ചക്രവർത്തിയെ താഴെയിറക്കാൻ ലെനിനു സകല സഹായവും ചെയ്ത് കൊണ്ടിരുന്നത്. ഈ അവിശുദ്ധ ബന്ധം സോഷ്യൽ റെവലൂഷണറികൾ എതിർത്തു. ഇതിനിടെ ഇവരിൽച്ചിലർ ഒരു ജർമ്മൻ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്തു.
മരിയ പക്ഷേ തീവ്രവാദത്തിനെതിരായിരുന്നു. അവർ ജനാധിപത്യപരമായി ജനസഭകളിൽ പ്രവർത്തിച്ചു. 1919ൽ മരിയ ബോൾഷെവിക് ഗവണ്മെന്റിനെതിരേ ശക്തമായ ഒരു പ്രസംഗം നടത്തി. ജനങ്ങളിൽ വലിയൊരു വിഭാഗം അവരെ അനുകൂലിയ്ക്കുന്ന അവസ്ഥയെത്തി. ലെനിനു സഹിച്ചില്ല. മരിയയെ അറസ്റ്റ് ചെയ്തു.
കമ്യൂണിസ്റ്റ് കംഗാരുക്കോടതി മരിയയെ മാനസികരോഗിയെന്ന് വിധിച്ച് ഭ്രാന്താശുപത്രിയിലടച്ചു. ഇടതുപക്ഷ റെവലൂഷണറി സോഷ്യലിസ്റ്റ് വിഭാഗത്തിലെ സകല നേതാക്കളേയും തടവിലാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തു. കുറേ നാൾ ഇല്ലാത്ത ഭ്രാന്തിനു ചികിത്സയുമായി മാനസികരോഗാശുപത്രിയിൽ പീഡനമനുഭവിച്ചു. പിന്നീട് ജീവച്ഛവമായി വിട്ടയച്ചു. പിന്നീടൊരിയ്ക്കലും അവർ രാഷ്ട്രീയം സംസാരിച്ചിട്ടില്ല.
1937ൽ വീണ്ടും ജയിലിലാക്കപ്പെട്ട അവരെ 1941ൽ സ്റ്റാലിൻ കൊലപ്പെടുത്തുകയാണുണ്ടായത്. കൊല്ലപ്പെടുന്നതു വരെ ജയിലിലെ ക്രൂരമായ പീഡനം സഹിയ്ക്ക വയ്യാതെ തന്നെയൊന്ന് കൊന്നുതരാൻ ആവശ്യപ്പെട്ട് അവർ അറ്റോർണീ ജനറലിനു കത്തുകളയയ്ക്കുമായിരുന്നു.

No comments:
Post a Comment