തന്റെ വീട്ടില്‍ ബീജേപ്പീയിലെ ചേച്ചിമാര് ചെടിച്ചട്ടി തല്ലിയുടയ്ക്കാന്‍ വന്നപ്പോ അരുന്ധതിയക്കന്‍
“What is the nature of the agreement between these sections of the media and mobs and criminals in search of spectacle? Does the media which positions itself at the ‘scene' in advance have a guarantee that the attacks and demonstrations will be non-violent?“ എന്നൊക്കെ പ്പറഞ്ഞ് വളരെ വിഷമിയ്ക്കുകയുണ്ടായി. NDTV, Times Now, News24 എന്നൊകെയുള്ള കമ്പനികളുടെ OB വാനുകള്‍ (outside broadcast vans) അക്രമത്തിനു മുന്നേ തന്നെ ഡല്‍ഹിയിലെ അതിസുരക്ഷാ ഏരിയയായ ചാണക്യപുരിയിലെ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നതായി കണ്ടിട്ടാണ് അക്കന്‍ മാധ്യമങ്ങള്‍ ചെറ്റകളാണെന്ന് പറഞ്ഞത്. ചെടിച്ചട്ടി തല്ലിയുടയ്ക്കാന്‍ മഹിളാമോര്‍ച്ചകള്‍ വന്നപ്പോ അക്കന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇനി എന്റെ വകവളച്ചൊടിയ്ക്കല്‍ വാദങ്ങള്‍:
1)കാശ്മീര്‍ പ്രശ്നത്തില്‍ കേസെടുക്കണം എന്ന് ആരോ എവിടാണ്ടോ നിലവിളിച്ചതിന്റെ മുന്നേ (അല്ല അങ്ങനെ ആരും പറയില്ല എന്നു കരുതിയല്ലല്ലോ സെമിനാറില്‍ പ്രസംഗിയ്ക്കാന്‍ പോയത്. ) “Pity the nation that has to silence its writers for speaking their minds. Pity the nation that needs to jail those who ask for justice“ എന്നൊക്കെ വിളിച്ച് പറഞ്ഞ് രക്തസാക്ഷിയാവാന്‍ ശ്രമിച്ചോണ്ടിരിയ്ക്കുമ്പോള്‍ ദാണ്ടേ ചിദംബരം പറയുന്നു ആരും കേസെടുക്കുന്നില്ലെന്ന്.
2) NDTV യുടേ മൊതലാളി പ്രണയ് റോയ് അരുന്ധതിയുടേ മച്ചുനനാണ്.(cousin) അപ്പം ഈ മച്ചുനന്‍ അറിഞ്ഞല്ലേ സ്വന്തം കമ്പനീടെ വാന്‍ ബന്ധുവീട്ടിനു വെളിയില്‍ വന്നത്. മച്ചുനത്തിയെ ആക്രമിയ്ക്കാന്‍ പോകുന്നത് വീഡിയോയെടുക്കാന്‍ പോകുന്ന വിവരം ആരും മൊതലാളിയോട് പറഞ്ഞില്ലേ.?
3) നക്സലുകളേ പറ്റി ഏതാണ്ട് പറഞ്ഞതിന് ആരും അധികം ചൊറിയാന്‍ പോകാതായപ്പോ അവസാനം "I am on this side of line. I do not care...pick me up put me in jail," എന്ന് പറഞ്ഞ് നിലവിളിയ്ക്കുന്നുണ്ടായിരുന്നു അത് മച്ചുനന്റെ പത്രത്തില്‍ വന്നതിന്റെ ലിങ്ക് ഇവിടെ.
അന്നും ആരും ജയിലിലിട്ടില്ല.
http://www.ndtv.com/article/india/put-me-in-jail-for-backing-maoists-arundhati-roy-29642
4)ഹിന്ദു പത്രം ബീജേപ്പീക്കാരു വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു എന്നെഴുതിയപ്പോ മുട്ടന്‍ വലതന്‍ ബ്രിട്ടീഷ് പത്രം ഇന്‍ഡിപ്പെന്റന്റ് ഇങ്ങനെ എഴുതി.“Dozens of right-wing activists attacked and vandalised the house of Booker prize-winning writer Arundhati Roy over comments she made suggesting Kashmir had never been an integral part of India.“
5)എന്നാല്‍ അരുന്ധതി സ്ഥിരമായി ലേഖനങ്ങള്‍ എഴുതിക്കൊടുക്കുന്ന ഗാര്‍ഡിയന്‍ എന്ന ബ്രിട്ടീഷ് പത്രമാകട്ടേ“ The Delhi home of the prize-winning Indian novelist and -human rights campaigner Arundhati Roy was besieged by Hindu women today -demanding that she quit the country because of her outspoken views on Kashmir.
Around 150 members of the Bharatiya Janata Party's women's organisation surrounded the house chanting slogans such as: "Take back your statement, else leave India". The BJP is fiercely opposed to Kashmiri independence.
എന്നാണ് എഴുതിയത്.ആ സമയത്ത് അവര്‍ വീട്ടിലില്ലായിരുന്നേ.ഗാര്‍ഡിയന്‍ അത് അറിഞ്ഞിട്ടേയില്ല.
6) ആരുണ്ടായാലും ഇല്ലെങ്കിലും വല്ലവന്റേം വീട്ടിനു മുന്നില്‍ മുദ്രാവാക്യം വിളിയ്ക്കുന്നതും ചെടിച്ചട്ടി തല്ലിയുടയ്ക്കുന്നതും തെമ്മാടിത്തരമാണ്. ബീ ജേ പീയില്‍ നിന്ന് അത് ചെയ്യാന്‍ പറഞ്ഞ് വിട്ടവന്മാര്‍ സാമാന്യബോധം പോലും ഇല്ലാത്തവന്മാരുമാണ്.
7)അവസാനം കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് അക്കന് മടുത്തു. ആരും ജയിലിലിട്ടില്ല. 'I’m Bored Of My Critics': Arundhati Roy
8) ലോകത്തെ ഏറ്റവും വലിയ ‘ഇടതുപക്ഷ‘ മാധ്യമമായ ഫോബ്സ് കഴിഞ്ഞ ജൂലായില്‍ ലോകത്തിലെ ഏറ്റവും മികച്ച 30 most inspiring women ല്‍ ഒന്നായി തിരഞ്ഞെടുത്തിരുന്നു. അക്കന് സാഹിത്യ അക്കാഡമി അവാര്‍ഡ് നിരസിച്ച് പാരമ്പര്യമുണ്ടേ.മച്ചുനന്റെ പത്രത്തില്‍ തന്നെ വെണ്ടകായില്‍ വന്ന വാര്‍ത്ത.“Indian author and activist Arundhati Roy is ranked third and PepsiCo's India-born chief Indira Nooyi 10th in Forbes list of the world's 30 most inspiring women that also features Mother Teresa and US Secretary of State Hillary Clinton.“
"Others named in the list include actor Angelina Jolie, former US secretary of state Condoleezza Rice, first lady Michelle Obama and author JK Rowling.
Read more at: http://www.ndtv.com/article/india/arundhati-nooyi-among-forbes-30-most-inspiring-women-39691?cp
9) രാമചന്രഗുഹയണ്ണന്‍ പറഞ്ഞെന്നും പറഞ്ഞില്ലെന്നും പറഞ്ഞ ഒരു വാചകത്തില്‍ നിര്‍ത്താം.
“ Arundhati Roy has become a joke, a publicity fiend,” Guha told Bangalore Mirror. “She hops from cause to cause, and just look at the company she’s keeping ... the likes of Syed Ali Shah Geelani, an ultimate bigot who wants to keep women in purdah and bring in an Islamic theocracy.” (എന്നു പറഞ്ഞ് രാമേന്ദ്ര ഗുഹയണ്ണന്‍ എന്റെ അമ്മാച്ചനാണെന്നാരും പറയല്ല്. അതുപോലെ പറയാനെക്കൊണ്ടുംമേണ്ട ഇംഗ്ലീഷ് അറിയാത്തോണ്ട് കോപ്പിപ്പേസ്റ്റ് ചെയ്തെന്നേയൊള്ള്.)
10) ഇന്നാളെങ്ങാണ്ടല്ലേ സ്വന്തം പടങ്ങള്‍ കത്തിയ്ക്കാന്‍ വേണ്ടി തെഹല്‍ക്കാക്കാര് മുത്തലിക്കിന് കാശു കൊടുത്തത്. ഐ എസ് ഐ കാശുകൊണ്ടക്കൊടുത്തത് മോഹന്‍ ഭഗവതിനും പ്രവീണ്‍ തൊഗാഡിയയ്ക്കുമെന്ന് വേറേയാരാണ്ട് പറയുന്നു.അരാരാണെന്റെ തേവരേ...
എന്നാലും തട്ടിയുടഞ്ഞ് കിടക്കുന്ന ചെടിച്ചട്ടികള്‍ ആരുടേയും ഹൃദയമലിയിയ്ക്കും. ഇതുപോലെ എന്റെ വീട്ടില്‍ പണ്ട് നടന്നിരുന്നു. അയലത്തെ സജുഅണ്ണന്റെ ലോറി സീ സീ പിടിയ്ക്കാന്‍ വീടുമാറിക്കയറിയ ഗുണ്ടകള്‍ പാതിരാത്രീല്‍ എന്റെ വീട്ടിലെ എല്ലാ ചെടിച്ചട്ടികളും തള്ളിയിട്ട് പൊട്ടിച്ചു. മറ്റൊരു ചെടിച്ചട്ടി പൊട്ടിയ്ക്കല്‍ നടന്നത് ഞാന്‍ കോളേജില്‍ പഠിച്ചിരുന്നപ്പോഴാണ്. യൂണിവേഴ്സിറ്റിയുടേ വക സ്വാശ്രയ കോളേജായിരുന്നു അത്. സ്വാശ്രയ കോളേജിനെതിരേ സമരം ചെയ്ത എസ് എഫ് ഐ ക്കാര്‍ ഞങ്ങളുടെ കോളേജില്‍ (ഒരു ഹൈസ്കൂളിന്റെ മൂത്രപ്പുര പെയിന്റടിച്ച് കോളേജാക്കിയതാണ്.) വന്ന് നേച്ചര്‍ ക്ലബുകാര്‍ വച്ച് പിടിപ്പിച്ച എല്ലാ ചെടികളും പിഴുതുകളഞ്ഞു. അവിടേയിരുന്ന എല്ലാ ചെടിച്ചട്ടികളും തല്ലിപ്പൊട്ടിച്ചു. (രണ്ടും സത്യമാണ്).
പൊട്ടിയ ചെടിച്ചട്ടികള്‍ക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാട്: ഹിന്ദു പത്രം.