ബ്രിട്ടനിലെ പാർലമെന്റ് സസ്പെന്റ് ചെയ്തു....
പാർലമെന്റ് സസ്പെന്റ് ചെയ്യുകേ..? 😳
അതന്നെ. അടുത്തൊരു തീരുമാനമുണ്ടാവുന്നതുവരെ പാർലമെന്റ് കൂടണ്ടാന്നങ്ങ് തീരുമാനിച്ചു...
ആരു തീരുമാനിച്ചു?
പ്രധാനമന്ത്രിയും “രാജ്ഞിയും” കൂടിയങ്ങ് തീരുമാനിച്ചു.
പ്രധാനമന്ത്രിയും “രാജ്ഞിയും” കൂടിയങ്ങ് തീരുമാനിച്ചു.
എന്തിന്? 🤓
ബ്രെക്സിറ്റിന്റെ കാര്യത്തിൽ പുതിയ പ്രധാനമന്ത്രിയ്ക്ക് ചില പദ്ധതികൾ ഒക്കെയുണ്ട്. ജനഹിതം നോക്കി തീരുമാനമായ ബ്രെക്സിറ്റ് എത്രയും പെട്ടെന്ന് നടത്തി ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിക്കുക എന്നാണ് ബോറിസിന്റെ തീരുമാനം.
ആ തീരുമാനം നടപ്പിലാക്കാൻ സമ്മതിക്കാതെ പാർലമെന്റിൽ ചർച്ചകളും മേളങ്ങളും സ്വകാര്യബില്ലുകളും ആ തീരുമാനത്തെ നീട്ടിവയ്പ്പിക്കത്തക്ക നിലയിൽ ബഹളങ്ങളുണ്ടാക്കലും ഒക്കെ ഒഴിവാക്കാൻ വേണ്ടി ബ്രെക്സിറ്റ് കഴിഞ്ഞേച്ച് ഇനി പാർലമെന്റ് കൂടിയാൽ മതി എന്നങ്ങ് രാജ്ഞി തീരുമാനിച്ചു 😂😂😂
അവരെടെ രാജ്യം, അവരടെ നിയമം, അവരടെ രാജ്ഞി, അവരടെ കിങ്ഡം,...നമ്മക്കെന്ത്? ഒന്നുമില്ല.
പക്ഷേങ്കി അവിടെപ്പോയി വല്യാളായി മാറിയ അഹങ്കാരത്തിൽ ബ്രിട്ടനിലെ ജനാധിപത്യവുമെടുത്തോണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ജനായത്തമൂല്യങ്ങൾ പാപ്പിച്ചാൻ ചില പാതിവെന്തസായിപ്പന്മാരുടെ വരവുണ്ടല്ലോ. അങ്ങനെ വരുമ്പോൾ ഇതൊക്കെയെടുത്ത് അങ്ങ് വച്ചുകൊടുക്കണം. ദാറ്റ്സാൾ
എന്നാലും ഇന്ത്യൻ പാർലമെന്റിൽ രായ്ക്ക്രാമാനം കുത്തിയിരുന്ന് സകലനടപടിക്രമങ്ങളും പാലിച്ച് സകലവന്റേം പള്ളുവിളിയും ചർച്ചയും ബഹളവും നാടകവും ഒക്കക്കഴിഞ്ഞ് പാസ്സാക്കിയ നിയമം ഭയങ്കര മോശായിപ്പോയെന്ന് ഇന്ത്യയോട് പറയണം എന്ന് ബ്രിട്ടീഷ് മന്ത്രിയ്ക്ക് കത്തയച്ച ചില ബ്രിട്ടീഷ് എം പി മാർ ഉണ്ടാരുന്നു. അവരടെ കാര്യമാലോചിക്കമ്പഴാ.
അയ്യപ്പൻ ബ്രിട്ടനിലും ഉണ്ടോടേയ് 😁
അയ്യപ്പൻ ബ്രിട്ടനിലും ഉണ്ടോടേയ് 😁