Thursday, July 26, 2007

സാക്ഷീ....ലാല്‍ സലാം

൧൯൯൬ ൨൦൦൧ ബാച്ചിലാണ് ഞങ്ങള്‍ സ്കൂള്‍ ഓഫ് മെഡിയ്ക്കല്‍ എഡ്യൂക്കേഷന്റെ റേഡിയോളജി വകുപ്പിലേയ്ക്ക് കാലെടുത്ത് കുത്തുന്നത്. ഫിസിക്സ് അധ്യാപകന്‍ ആയ പ്രൊഫസര്‍ പീ കേ പൗലോസ് സാറായിരുന്നു ആ വകുപ്പിലെ അന്നത്തെ തലവന്‍.
അദ്ദേഹം യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കാതെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ ഞങ്ങളെ നോക്കി..
ഒരു ദിനം മെച്ചപ്പെട്ട ഒരു ജോലി കിട്ടിയപ്പോള്‍ ‍അദ്ദേഹം അവിടം വിട്ടു പോയി.
പിന്നീട് , പഠിയ്ക്കുന്ന വിഷയവുമായി ബന്ധമുള്ള ഏതെങ്കിലും യോഗ്യതയുള്ള ഒരാള്‍ എച് ഓ ഡീ ആയി ഇല്ലാതെ കുറെ മാസം(വര്‍ഷം??) ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് ഓടി.അമ്മമാരുടെ കെട്ടുതാലിവരെ പണയം വച്ച് യൂണിവേഴ്സിറ്റിയ്ക്കുള്ള ഫീസ് മുടങ്ങാതെ കൊടുക്കുന്നുണ്ടായിരുന്നു.സഹികെട്ട് ഞങ്ങള്‍ സമരം ചെയ്തു.
എഞ്ചിനില്ലാത്ത തീവണ്ടിയെപ്പോലെ ഞങ്ങളുടെ വകുപ്പോടുന്നു എന്നായിരുന്നു പോസ്റ്ററുകളിലെ മുദ്രാവാക്യം..യോഗ്യതയുള്ള ആള്‍ക്കാര്‍ യൂണിവേഴ്സിറ്റി നല്‍കുന്ന നക്കാപ്പിച്ചാ ശമ്പളത്തിന് താല്‍ക്കാലിക തസ്തികയിലേയ്ക്ക് വരുന്നില്ല..ആളെ നിങ്ങള്‍ കണ്ടുപിടിച്ച് തരൂ എന്നായി യൂണിവേഴ്സിറ്റി..
മെനക്കെട്ട് ഗാന്ധിനഗറിലേയും കോട്ടയത്തേയും റേഡിയോളജിസ്റ്റുകളുടേയും റേഡിയേഷന്‍ ഓങ്കോളജിസ്റ്റുകളുടേയും വീട്ടുപടികള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കുറേ കയറിയിറങ്ങി..ഗതികേട്..ഒരു പാര്‍ട്ട് ടയിം എച് ഓ ഡീ ആയെങ്കിലും വന്നിരിയ്ക്കൂ..ഞങ്ങളെ പഠിപ്പിയ്ക്കൂ എന്ന് യാചിയ്ക്കാനായി..ആരും വന്നില്ല.
ഞങ്ങളെയന്ന് സഹായിയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല.പറഞ്ഞല്ലോ വസ്തുവിറ്റും കെട്ടുതാലി പണയം വച്ചുമൊക്കെ പഠിയ്ക്കാന്‍ വന്ന ഞങ്ങളൊക്കെ അന്ന് എല്ലാര്‍ക്കും ചതുര്‍ത്ഥിയായിരുന്നു. ബൂര്‍ഷ്വാ മൂരാച്ചികള്‍.
ബൂര്‍ഷ്വായല്ലാത്ത റവറെസ്റ്റേറ്റ് മൊതലാളിമാരുടേം അബ്കാരികളുടേം കുഞ്ഞുങ്ങളും ഒട്ടും ബൂര്ഷ്വായല്ലാത്ത യൂണിവേഴ്സിറ്റിയിലെ ഭരണവിഭാഗവും അമ്പതുസെന്റ് പണയക്കാരന്റേം(ഞാന്‍), പിയൂണിന്റേം, വില്ലേജസിസ്റ്റന്റിന്റേം ഒക്കെ മക്കളു പഠിയ്ക്കുന്ന കോഴ്സുകള്‍ പൂട്ടിക്കെട്ടിയ്ക്കാന്‍ നോക്കുവാരുന്നു..മറ്റ് കാര്യമൊന്നുമില്ല ആ സ്ഥാപനം തുടങ്ങിയ ഞങ്ങളുടെ അന്നത്തെ ഡയറക്ടറും ഏസ് ഏം ഈ യുടെ സ്ഥാപകനുമൊക്കെയായ പീ ജീ ആര്‍ സാറിനെ കണ്ടുകൂട അത്ര തന്നെ.
പീ ജീ ആര്‍ പിള്ള സാറിന്റേയും മറ്റു ചിലരുടേയും ശ്രമഫലമായി ഡോക്ടര്‍ സീ പീ മാത്യൂ സര്‍ ഞങ്ങളുടേ വകുപ്പ് തലവനായിരിയ്ക്കാം എന്നു സമ്മതിച്ചു.
ഡൊക്ടര്‍ സീ പീ മാത്യൂ എന്നത് ഞാന്‍ ഇന്ന് ലോകത്തിന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ചികിത്സകന്‍, മഹാനായ ചിന്തകന്‍, ഗവേഷകന്‍...ഞങ്ങളുടേ ഗുരു....
ശമ്പളമോ, പദവിയോ ഒന്നും കണ്ടിട്ടല്ല അദ്ദേഹം ഞങ്ങളുടേ എച് ഓ ഡീ ആയത്. മെഡിയ്ക്കല്‍ കോളെജ് സൂപ്രണ്ടും റേഡിയേഷന്‍ ഓങ്കോളജി വകുപ്പ് തലവനും ആയിരുന്ന, ലോകമറിയപ്പെടുന്ന ഗവേഷകനായ അദ്ദേഹത്തിന് ഏതെങ്കിലും ഒരു സ്വകാര്യ ആശുപത്രിയില്‍ പേരു വയ്ക്കാന്‍ മാത്രം സമ്മതിച്ചാല്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം.അല്ലേല്‍ ലോകത്തുള്ള ഏതെങ്കിലും ഗവേഷണ സ്ഥാപനത്തിന്റെ തലവനാകാം.അതൊന്നും ആ മനുഷ്യന്റെ ചിന്താപഥത്തിലൂടോടുന്ന കാര്യങ്ങളല്ലായിരുന്നു.
ഇതൊന്നുമില്ലാത റിട്ടയര്‍ ചെയ്ത ശേഷം തുരുത്തിയിലെ വീട്ടില്‍ ചില്ലറ കൃഷിപ്പണിയും ചികിത്സയും പഠനവുമായി കഴിഞ്ഞയിടത്തു നിന്ന് ഞങ്ങളുടെ കുറച്ച് പേരുടെ മനസ്സിലേയ്ക്ക് വെളിച്ചമായി നടന്ന് കയറി..ഇന്നും നേര്‍‌വഴിയ്ക്ക് നടത്തുന്ന വിളക്കായിരിയ്ക്കുന്നു.
അദ്ദേഹം ചാര്‍ജെടുക്കാന്‍ വന്ന ദിവസം Radiology Department..Train without an Engine എന്നെഴുതി കാമ്പസ് മുഴുവന്‍ പതിച്ച പോസ്റ്ററുകളിലെ out എന്ന വാക്ക് തച്ചിനു നടന്ന് ഞങ്ങള്‍‍ മായിച്ചുകളഞ്ഞു.
അന്നു മുതല്‍ അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്. ആ സാന്നിധ്യം മാത്രം മതി ജീവിതങ്ങള്‍ പ്രകാശമയമാകാന്‍.
കുറെ നാളായി ശാന്തമായിരിയ്ക്കുകയായിരുന്നു. അവിടേയ്ക്കാണ് സാക്ഷി പലയിടത്തുനിന്നും ചുരണ്ടിയ ചില വീഡിയോ ക്ലിപ്പിങ്ങുകളും കള്ളത്തരത്തിന്റെ കൊമ്പുമൊക്കെയായി കയറിവന്നത്..കൈരളി ടീ വി യിലെ സാക്ഷി എന്ന പരിപാടി തന്നെ..കഴിഞ്ഞയാഴ്ച ഞങ്ങളുടെ സീ പീ മാത്യൂ സാറായിരുന്നത്രേ ഒരു ഇര(ഞങ്ങള്‍ കണ്ടില്ല..ആ വിഷം ഇവിടെ കിട്ടില്ല..)
അദ്ദേഹം വയസ്സായ ശേഷവും യൂണിവേഴ്സിറ്റിയില്‍ ജോലിചെയ്യുന്നു എന്നതാണത്രേ അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. സാക്ഷിയ്ക്കറിയില്ലല്ലോ ഞങ്ങള്‍ കാലുപിടിച്ചിട്ടാണ് അദ്ദേഹം യൂണിവേഴ്സിറ്റിയില്‍ വന്നതെന്ന്.അല്ലെങ്കില്‍ അവനതറിയേണ്ട.
അറിയേണ്ട ഒന്ന് പറഞ്ഞ് തരാം സാക്ഷീ..കൊല്ലങ്ങള്‍ക്ക് മുന്‍പേ അര്‍ഹരായവരെ കണ്ട് പിടിച്ച് ഈ ജോലിയില്‍ നിന്ന് എന്നെ വിടുതല്‍ തരണമെന്ന് അദ്ദേഹം എഴുതിയ കത്ത് യൂണിവേഴ്സിറ്റിയുടേ ചിതലരിയ്ക്കാത്ത ഫയലുകളില്‍ ഇന്നുമുണ്ടാവും.കളഞ്ഞിട്ട് പോകാനുള്ള മനസ്സ് അദ്ദേഹത്തിനില്ലാത്തതുകൊണ്ട് മാത്രമാണ് ആ കത്തെഴുതിയത്.
കള്ള സാക്ഷിയെന്ന് പറയേണ്ടി വരുന്നതില്‍ വേദനയുണ്ട്....ആര്‍ക്കുവേണ്ടിയാണീ കള്ളസാക്ഷി പറയുന്നത് ...അരെ സുഖിപ്പിയ്ക്കാന്‍ ?
അദ്ദേഹം ചികിത്സിച്ച രോഗികളോ അവരുടേ ബന്ധുക്കളോ അദ്ദേഹത്തിന്റെ ക്ലാസ്സിലിന്നേവരെ ഒരു ദിനമെങ്കിലും പറയുന്നത് കേട്ടിരുന്നവരോ ഇതിനു മറുപടി പറയും..

ഞാനിവിടെ പറയുന്നു..

പിന്നെ അവര്‍ക്കൊന്നും കോഴപ്പണത്തിലൂടെ വിപ്ലവം വരുത്തുന്ന ചാനലുകളില്ലല്ലോ..

ലാല്‍ സലാം

12 comments:

  1. സക്ഷിയ്ക്ക് ഒരു ചെറിയ..ബൂര്‍ഷ്വാ‍സലാം..
    കൈരളിയിലെ സാക്ഷിയാണേ..നമ്മുടെ സ്വന്തം സാക്ഷിയല്ല..:)

    ReplyDelete
  2. കൈരളി സാക്ഷി പരിപാടി കണ്ടിട്ടില്ല-അതുകൊണ്ട് അതില്‍ എന്തായിരുന്നു സംഭവമെന്ന് അറിയില്ല. പക്ഷേ പൊതുവായി പറഞ്ഞാല്‍:

    1. നമ്മള്‍ മാധ്യമങ്ങളിലൊക്കെ കാണുന്ന പല ആരോപണങ്ങള്‍ക്കും ഇങ്ങിനെയൊക്കെയുള്ള മറുവശങ്ങള്‍ കാണാം-അതുകൊണ്ട് ആരോപണങ്ങള്‍ മൊത്തമായി തെറ്റാവണമെന്നില്ല; മൊത്തമായി ശരിയാവണമെന്നും. പലപ്പോഴും നമുക്കിഷ്ടപ്പെട്ടതാണെങ്കില്‍/നമ്മുടെ വിശ്വാസത്തിന് യോജിക്കുന്നതാണെങ്കില്‍ നമ്മള്‍ പിന്നെ കൂടുതല്‍ അന്വേഷണത്തിന് പോകില്ല. അതാണ് പലപ്പോഴും കാണുന്നത്. അതുകൊണ്ട് എന്താരാപണം കേട്ടാലും കൂടുതല്‍ ആലോചിക്കേണ്ടിയിരിക്കുന്നു/ അന്വേഷിക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയ പക്ഷം ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കുന്നവരെ നിരുത്സാഹപ്പെടുത്താതിരിക്കുകയെങ്കിലും ചെയ്യാം.

    2. ഡോക്ടര്‍ രാജശേഖരന്‍ പിള്ള യു.ജി.സി ചെയര്‍മാന്‍ ആവാതിരിക്കാന്‍ ഡല്‍‌ഹിയില്‍ പോയി തമ്പടിച്ച് അദ്ദേഹം ആയില്ല എന്ന് ഉറപ്പുവരുത്തിയ സിന്‍ഡിക്കേറ്റംഗങ്ങളും സെനറ്റംഗങ്ങളുമൊക്കെയുള്ള പ്രസ്ഥാനമാണല്ലോ എം.ജി യൂണിവേഴ്‌സിറ്റിയിലെ ആള്‍ക്കാര്‍. അവിടുത്തെ ഒരു സ്ഥാപനത്തെപ്പറ്റി ഇത്തരം കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടേണ്ട എന്നായിട്ടുണ്ട് എനിക്ക്.

    വേറിട്ട മറ്റൊരു അംബിപ്പോസ്റ്റ്.

    ReplyDelete
  3. ഇത്ര വേദനയോടെ പ്രതികരിക്കാനുംവേണ്ടി ഗുരുത്വമുള്ള ശിഷ്യരുണ്ടായല്ലോ. അദ്ദേഹത്തിന്റെ ഭാഗ്യം....

    പോസ്റ്റ് നന്നായി എന്ന് പറയേണ്ടതില്ലല്ലോ...

    ReplyDelete
  4. This post is your version and Kairali told their version.Which is true.But the last sentence was bit more exaggerated

    ReplyDelete
  5. തീര്‍ച്ചയായും അദ്ദേഹം ആദരിക്കപ്പെടേണ്ട വ്യക്തിയാണെന്നു മനസിലായി. മിനിമം വ്യൂവര്‍ഷിപ്പുള്ളവര്‍ക്കെതിരെയേ ആരോപണമായാലും അതു കാണിക്കുവാന്‍ എയര്‍ ടൈം ചിലവഴിക്കൂ...
    --

    ReplyDelete
  6. “സാക്ഷിക്കെന്താ കൊമ്പുണ്ടോ” -- ഞാനും കണ്ടിരുന്നു.

    അതിനിങ്ങനെ ഒരു മറുവശം ഉണ്ടെന്നു് ഇപ്പഴാ മനസ്സിലായതു്.

    എഴുത്തുകാരി.

    ReplyDelete
  7. അന്വേഷണാത്മക ചാനല്‍-പ്രവര്‍ത്തനത്തിന്റെ രക്തസാക്ഷികള്‍ !

    ഈ വിഷയം സംസാരിക്കുമ്പോഴൊക്കെ ഓര്‍മ്മ വരുന്ന ഒരു പാവം അച്ഛന്റെ മുഖമുണ്ട്. നിരപരാധിയായ ഒരു പാവത്താന്റെ മുഖം. അദ്ദേഹത്തിനെതിരെ ചാനലുകാരന്‍ ഉന്നയിച്ച ആരോപണം എന്താണെന്ന് പോലും പറയാന്‍ മടി തോന്നുന്നു.

    സത്യം തെളിഞ്ഞുകഴിഞ്ഞിട്ടും ഒരു മാപ്പുപോലും പറയാന്‍ തയാറാകാതിരുന്ന തരം ശോഭകേട് കൂടി ചാനലുകാര്‍ കാട്ടി എന്നുമാത്രം പറഞ്ഞ് അവസാനിപ്പിക്കട്ടെ.

    ReplyDelete
  8. ഞാന്‍ ആ പരി‍പാടി കണ്ടില്ല അംബീ, പക്ഷെ ആരെയായാലും എന്തെങ്കിലുമൊക്കെ പറയുന്നതിനുമുമ്പ്, ആരോപിക്കുന്നത് ശരിക്കും നടന്നിട്ടുണ്ടോയെന്ന്, കെട്ടുപാടുകളില്ലാതെ, സ്വന്തമായിട്ട് അന്വേഷിക്കാന്‍ കഴിഞ്ഞാല്‍ നല്ലതെന്നു എന്റെ അഭിപ്രായം. ഏറ്റവും ശക്തമായ മുഖം മൂടി ഇന്നു തെറ്റിദ്ധാരണയുടേതാണ്.

    അദ്ധ്യാപകന്‍ ചെയ്തതാണ് ശരിയെന്ന് മനസ്സിലാക്കുന്ന പലരും ഉണ്ടല്ലോ. :)

    ReplyDelete
  9. അംബി ഒരുത്തമശിഷ്യന്റെ ഉത്തമപൌരന്റെ കടമ നിറവേറ്റിയിരിക്കുന്നു.

    ReplyDelete
  10. ചാത്തനേറ്: ഒരു കൈയ്യും കൂടി പിന്താങ്ങുന്നു..
    റിട്ടയര്‍ ചെയ്ത് ഡോക്ടറെ തിരിച്ച് വിളിച്ച് നടത്തിയിരുന്ന ഗവ: ആശുപത്രി. അത് ശരിയാവൂലാന്ന് വിപ്ലവം കാരണം ഡോക്ടര്‍ നിര്‍ത്തിപ്പോയപ്പോള്‍,
    കിടത്തി ചികിത്സ പൂട്ടി എന്ന് വാര്‍ത്ത.

    പുതിയവരെയോ നിയമിക്കൂല സന്മനസ്സ് കാണിക്കുന്നവരെ വെറുതെ വിടൂം ചെയ്യൂല..:(

    ReplyDelete
  11. OT.
    പ്രിയ അംബി,
    ധന്യമായ അനുഭവക്കുറിപ്പുകളുടെ ഇടവേളയില്‍...
    ചിത്രകാരന്റെ ഓണാശംസകള്‍...!!!

    ReplyDelete