ചാനൽ 4ൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വില്യം ഹേഗ് ശ്രീലങ്കയിലെ യുദ്ധക്കുറ്റങ്ങളെപ്പറ്റി സംസാരിയ്ക്കുന്നു. രാജപക്സയുടെ പടം പശ്ചാത്തലത്തിൽ. വില്യം ഹേഗ് ലോക സമാധാനവും ജസ്റ്റിസും അവന്റെ വകയെന്ന മട്ടിൽ കീച്ചുന്നുണ്ട്. .
ചാനൽ 4 ബ്രിട്ടന്റെ വിദേശകാര്യ താൽപ്പര്യങ്ങൾക്കനുസരിച്ച് എം ഐ 6 ന്റെ ആവശ്യപ്രകാരം പ്രവർത്തിയ്ക്കുന്ന ഒരു ചാനലാണെന്ന് ഒരു കോൺസ്പിരസി തിയറി എന്റെ വകയായുണ്ട്. അത് ഒരു മൂലയ്ക്കിരിയ്ക്കട്ടെ. ബ്രിട്ടണു ഇടപെടേണ്ട അന്താരാഷ്ട്ര കാര്യങ്ങളിൽ കൃത്യം ഒരു മാസം മുന്നേ ചാനൽ 4 ൽ ഡോക്യുമെന്ററി വന്നിരിയ്ക്കും. ശ്രീലങ്കയിൽ നടന്ന യുദ്ധത്തിനെ എതിർക്കുകയോ അനുകൂലിയ്ക്കുകയോ ചെയ്യാതിരിയ്ക്കുമ്പോൾ തന്നെ അതിന്റെ പേരിൽ നടന്ന യുദ്ധക്കുറ്റങ്ങളെ ഒരു കാരണവശാലും ന്യായീകരിയ്ക്കുക വയ്യ എന്നു മാത്രമല്ല അതി നിശിതമായി എതിർക്കപ്പെടേണ്ടതാണ്.
പക്ഷേ അതേ സമയം തന്നെ ഇന്ന് നടക്കുന്ന മറ്റൊരു വാർത്തയിലേക്കും നോക്കണം. അഫ്ഗാനിസ്ഥാനിലെ ഒരു മനുഷ്യനെ , ബ്രിട്ടീഷ് പട്ടാളക്കാർ വീണുകിടന്നിടത്ത് നിന്ന് തലയിലേക്ക് വെടിവച്ച് കൊന്നതിന്റെ വിചാരണയാണ്.. പ്രതികളുടെ പേരു പറഞ്ഞിട്ടില്ല. പട്ടാളക്കാരൻ എ ബീ സീ എന്നിങ്ങനെയാണു പേരുകൾ.സ്ക്രീനിനു പിറകിലിരുത്തിയാണു വിചാരണ. അത്ര പ്രൊട്ടക്ഷനാണു കൊന്നവനു. കൊന്നത് കാര്യമല്ല. അബദ്ധത്തിനു കൊന്നവൻമാരിൽ ഒരു പട്ടാളക്കാരന്റെ ഹെൽമറ്റിലെ വീഡിയോ ആരുടേയോ കയ്യിലെത്തിപ്പോയതുകൊണ്ടാണ് അങ്ങനെ ഒരു കൊല ജനം അറിഞ്ഞത്.വീണുകിടക്കുന്ന അഫ്ഗാങ്കാരനെ ‘ഈ ഇഡിയറ്റിനെ എന്ത് ചെയ്യണം ആരെങ്കിലും ഫസ്റ്റ് എയിഡ് നൽകുന്നോ‘ എന്ന് സാർജന്റിന്റെ ആദ്യ ചോദ്യം, ചോദ്യങ്ങളും കളിയാക്കലുകളും പുരോഗമിയ്ക്കുന്നതിനിടയിൽ കളിചിരികൾക്കിടയിൽ ഒരു വെടി. ജനീവാ കണ്വെൻഷൻ ഞാൻ ലംഘിച്ചിരിയ്ക്കുന്നു എന്ന് തമാശ പ്രഖ്യാപനവും.
ആ വീഡിയോ കാണുമ്പോഴറിയാം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന്. ഹെൽമാൻഡ് പ്രവിശ്യയിൽ ദിനേന നടക്കുന്ന സംഭവമാണിതെന്ന പോലെയാണു തോന്നുന്നത്.ബ്രിട്ടീഷ് പട്ടാളക്കാർ ഇങ്ങനെയാണു ചെയ്യുന്നതെങ്കിൽ ക്രാൿഹെഡുകൾ അമേരിക്കൻ പട്ടാളക്കാർ ചെയ്യുന്നതെന്തെന്ന് ഊഹിച്ചാൽ മതി.വില്യം ഹേഗിനേയോ കാമറൂണിനേയോ ഓ ബാമയേയോ അല്ലെങ്കിൽ എ ബീ സീ പട്ടാളക്കാരന്റെ ക്യാപ്ടനേയോ പോലും ഉത്തരവാദിത്ത ഭൂപടത്തിലൊന്നും കാണുന്നില്ല.അഫ്ഗാനിൽത്തന്നെ നടന്ന/നടക്കുന്ന മറ്റു യുദ്ധക്കുറ്റങ്ങൾ ഒരുപാടുണ്ട്. ഇറാഖിൽ നടന്നത് ചിന്തിയ്ക്കുവാൻ പോലും വയ്യാത്ത നരഹത്യയാണ്. ഒരു രാഷ്ട്രത്തെ മൈക്രോസോഫ്റ്റിനും മക്ഡൊണാൾഡ്സിനും സ്റ്റാർബക്സിനുമായി അരച്ച് തേച്ച് കളഞ്ഞു.
അപ്പൊ വിക്രമാദിത്യാ ശോദ്യം
1) മൂന്നാം ലോകത്ത് യുദ്ധക്കുറ്റങ്ങൾ നടക്കുമ്പോൾ മാത്രം പ്രസിഡന്റും ഗവണ്മെന്റും ഉത്തരവാദിയാകുനതെങ്ങനെയാണ്?
2)ഡോക്യുമെന്ററികൾ നിർമ്മിക്കേണ്ട ഉത്തരവാദിത്തം ബീ ബീ സീയ്ക്കും ചാനൽ 4 നും ആഗോള കുത്തക കൊടുത്തിരിയ്ക്കുന്നതാരാണ്?

No comments:
Post a Comment