Monday, October 09, 2006

കെവിയുടെ ബ്ലോഗ്ഗില്‍ വന്നത്

കെവിയുടെ ബ്ലോഗ്ഗില്‍ വന്നത്
http://kevinsiji.goldeye.info/ എന്നതില്‍ തസ്ലീമയെ കേരളത്തില്‍ നിന്ന് നാട് കടത്തണോ എന്ന പോസ്റ്റ്
ബാക്കി വല്ലതുമുണ്ടെങ്കില്‍ ഇവിടെയാവട്ടെ..
ഇതാണല്ലോ ഞാന്‍ വളച്ചെടുത്ത് വേലികെട്ടിയ ബൂലോക സര്‍വേ നമ്പ്ര-98765511

September 13th, 2006 at 4:24 pm
munna
………..സത്യത്തില്‍ ആരാ ഈ കെവി? ഇന്ത്യ സൗദിയാണോ, അല്ലയോ എന്നു വരെ ചിന്തിക്കാന്‍ അവര്‍ക്കെന്താണ്‍ പ്രചോദനമായത്‌? ഈ കെവി തസ്ലീമയുടെ ചാരയല്ലെന്നാരു കണ്ടു?കെവിയെപ്പോലുള്ളവര്‍ ബ്ലോഗിലൂടെ കുത്തിവെക്കാന്‍ ഉദ്ദേശിക്കുന്നതെന്താണെന്നു ആര്‍ക്കെങ്കിലും വല്ല നിശ്ചയവുമുണ്ടോ? തസ്ലീമയെപ്പോലുള്ളവര്‍ അമേരിക്കയില്‍ നിന്നും മാസപ്പടി പറ്റുന്നില്ലെന്നാര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? കെവി തസ്ലീമയപ്പോലുള്ളവരെ സപ്പോര്‍ട്ട്‌ ചെയ്ത്‌ ഇത്തരം പ്രസ്ഥാവനകളിറക്കുമ്പോള്‍ ജോര്‍ജ്‌ ബുഷ്‌ എന്ന മനുഷ്യക്കുരങ്ങിനാല്‍ മരിച്ചു വീഴുന്ന ഇറാക്കിലേയും പലസ്റ്റീനിലേയും പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം ഒന്നു മനസ്സിലോര്‍ക്കുന്നത്‌ നന്ന്. sangi പറഞ്ഞ പോലെ ഇത്തരത്തിലുള്ളതിനെയെല്ലാം കെട്ടിപ്പൂട്ടീ കടലില്‍ തഴ്‌ത്തുകയാ വെണ്ടത്‌…ലോക രക്ഷക്ക്‌ വേണ്ടി….ജയ്‌ ഹിന്ദ്‌
September 23rd, 2006 at 4:59 am
Naran
ഇറാക്കിലും പാലസ്തീനിലും മാത്രമല്ല കുഞ്ഞുങ്ങല്‍ ഉള്ളത്….മുംബയിലും,ലണ്ടനിലും, ന്യുയോര്‍ക്കിലും, ജിഹാദിന്റെ പേരില്‍ ബൊംബ് പൊട്ടിയ എല്ലായിടത്തും കുഞ്ഞുങ്ങളുണ്ട്.ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാം തീവ്രവാദമാണ്(ഇസ്ലാം എന്ന് പറയപ്പെടുന്ന) അതിന് വിളയൊരുക്കിയത് നാം കാണുന്ന ടോണി ബ്ലയറിന്റെയും ബുഷിന്റെയും മുന്മുറക്കാറ്്..ആലോചിക്കുക..ഇന്ത്യയെ വെട്ടി മുറിക്കാനാണ് ബ്രട്ടീഷുകാറ് ആദ്യം മുസ്ലിം തീവ്രവാദം വളം വച്ചു തുടങ്ങിയത്..ഇതിന്റെയൊക്കെ അവസാന ഫലം നമ്മള്‍ മൂന്നാം ലോകം അനുഭവിക്കണം..ഈ കൊലപാതകികളെ ഒറ്റപ്പെടുത്തേണ്ടത് എല്ലാവരേയും പോലെ സമാധാനം കാംക്ഷിക്കുന്ന മുസ്ലിംങ്ങളുടേയും കടമയാണ്..പിന്നേയും ഒരു വശം മാത്രം കണ്ടുകൊണ്ടിരുന്നാല്‍ ..വീണ്ടും പാലസ്തീനും, ഇറാക്കും മാത്രമേ ലോകത്തുള്ളൂ എന്നു പറഞ്ഞിരുന്നാല്‍…അവസാനം നമുക്കു വെണ്ടി പറയാന്‍ ആരും ബാക്കിയില്ലായിരുന്നു…..എന്നു പറയേണ്ടി വരും…കേരളത്തിലെ കമ്യുണിസ്റ്റ്കാറ് ഏറ്റവും വലിയ അവസരവാദികളായാണ് ഇന്ന് പെരുമാറുന്നത്..ബുഷിനെ എതിര്‍ക്കേണ്ടത് ഏതോ ആവശ്യമായിപ്പോയത് കൊണ്ട് മുസ്ലിം തീവ്രവാദത്തിനെ അവര്‍ ഉയര്‍ത്തിക്കാട്ടുന്നുമുസ്ലിം വോട്ട് ബാങ്ക് ആണല്ലൊ വലുത്..
പിന്നെ അഞ്ചല്‍കാരാ തസ്ലീമയൊട് എനിക്ക് പ്രേമമൊന്നുമില്ല..എങ്കിലും പറയട്ടെ..അവരും ഭാരതീയയാണ്..ഇതൊക്കെ രണ്ട്മൂന്നായിട്ട് പത്തന്‍പത് കൊല്ലമായതല്ലേയുള്ളൂ..ഈ നാനാത്വതിലൊക്കെ അയ്യായിരം കൊല്ലം മുതലേ ഉള്ളതാണ് നമ്മള്‍ ഭാരതീയറ്ക്ക്..
കിരണ്‍ തോമസേ ഈ ജനാധിപത്യമൊക്കെ ന്യുനപക്ഷം എന്നു പറയപ്പെടുന്ന കുറേ പക്ഷത്തിനു ബൊംബ് പൊട്ടിച്ചും, മറ്റുള്ളവരെ വിരട്ടിയും കാര്യം സാധിക്കാനുള്ളതല്ല..അതു എല്ലാ ജനസമൂഹത്തിന്റെയും സ്വസ്ഥജീവിതതിനു ഉണ്ടാക്കിവച്ച നിയമങ്ങളാണ്..സൌദി അറേബ്യ പോലൊരു ഭ്രാന്താന്‍ രാജ്യത്തെ..മാനുഷികമൂല്യങ്ങള്‍ക്കു പുല്ലുവില നല്‍കാത്ത നിയമങ്ങളെ ..മതത്തിന്റെ പേരിലായാലും ..ന്യായീകരിക്കാന്‍ ശ്രമിക്കുന്ന കമന്റുകള്‍..അതെന്തിന്റെ പേരിലായാലും..കാണുമ്പോള്‍ ചിരി വരുന്നു..ഗാന്ധിജി പറഞ്ഞത് ഒന്നു കൂടെ പറയാം..എന്ത് വന്നാലും നാം ഇതിനെയൊക്കെ എതിര്‍ക്കണം..ഇല്ലാതാക്കണം..I am ready to die for that…but I am not ready to kill
September 25th, 2006 at 8:08 pm
shaji
ഈ ഒരു രീതി പണ്ടു മുതലേ ഉള്ളതാണ്‍..സകല തെണ്ടിത്തരങ്ങളും പറഞ്ഞതിന്ന് ശേഷം സര്‍വ്വ സമ്മതനായ ഒരാളുടെ ഒരു (ഇവിടെ ഗാന്ധിജി) ക്വോട്ട്‌..എല്ലാം ശുഭംതാങ്കളുടെ ഉദ്ദേശം എന്തണെന്ന് താങ്കളുടെ ഈ കമ്മെന്റില്‍ നിന്ന് തന്നെ തലയെന്ന സാധനവും അതില്‍ ആള്‍ത്താമസവും ഉള്ളവര്‍ക്ക്‌ മനസ്സിലാവും.50 വര്‍ഷമായി ഇന്ത്യയിലുള്ള മതേതരത്വവും 5000 വര്‍ഷമായി ഭാരതത്തിലുള്ള മതേതരത്വവും തമ്മില്‍ ഒരു വ്യത്യാസവും അങ്ങുന്ന് കാണുന്നില്ലെങ്കില്‍ ഈ കമന്റിനെയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തലയുള്ളവര്‍ തള്ളിക്കളയും..താങ്കള്‍ക്കൊക്കെ ജീവിക്കാന്‍ നല്ലത്‌ തൊഗാഡിയകളുടെയും സിംഗാളുകളുടെയും നാടാണ്‍..വിവരമുള്ളവരുടെ കേരളം താങ്കള്‍ക്ക്‌ വളം പിടിക്കുന്ന മണ്ണല്ല (അതവാ പിടിച്ചാല്‍ മുളയിലേ നുള്ളിക്കളയാന്‍ അവിടെ ആണ്‍പിള്ളേരുണ്ട്‌-മറക്കണ്ട)
September 26th, 2006 at 9:41 pm
Naranഞാനെഴുതിയതു ഒന്നു കൂടി ശരിക്ക് വായിച്ചു നൊക്കൂ ചങ്ങാതീ..October 1st, 2006 at 2:38 am
Naran
രണ്ട് ദിവസമായി നോക്കുന്നു..ഷാജിയെ കാണുന്നില്ല..അദ്ദേഹം ഒന്നു കൂടി വായിച്ചു നൊക്കി ബോധിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു.ചെറിയ ഒരു വിശദീകരണം കൂടി കെവിന്‍ ജീ..ക്ഷമിക്കൂ..ഷാജീ..ഗാന്ധിജിയാണ് അലര്‍്ജിയെങ്കില്‍ അതു വായിക്കേണ്ട..പിന്നെ “തെണ്ടിത്തരം“..ഇതിലും വികാരപരമായി എഴുതാന്‍ അറിയാന്‍ വയ്യാഞ്ഞല്ല….ഇതു കെവിന്‍ ജി ടെ സ്ഥലം.
അമ്പതു കൊല്ലം മുന്‍പ് ഭാരതത്തില്‍ ഒരു സുപ്രഭാതത്തില്‍ മുളച്ചു പൊന്തിയതല്ല,മതേതരത്വം…അതിനു അയ്യായിരം കൊല്ലത്തെത്തന്നെ ചരിത്രമുണ്ട് ഷാജീ..അല്ലെങ്കിലെന്ത് കൊണ്ട് ഇതുവരെ ലോകത്തെ ഒരു ഭീമനും ജനാധിപത്യം തോന്നിയിട്ടും മതേതരത്വം തോന്നുന്നില്ല?..ആലോചിച്ചുണ്ടോ?അതു മറക്കുന്നതു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ “ഉത്തരോത്തരം “കീഴോട്ട് പോകുന്നത്..
തൊഗാഡിയകളുടേയും സിംഗാളൂമാരുടേയും നാട്ടിലല്ല..കുഞ്ഞാലിക്കുട്ടിയുടേയും, പാണക്കാടിന്റേയും, അഹമ്മദിന്റെയും, റ്റിക്കേപ്പിയുടേയും , ജയരാജന്റേയും, കൊടിയേരിയുടേയും ഒക്കെ നാട്ടില്‍ തന്നെ നട്ടെല്ലൂ നല്ല നിവര്‍ത്തിത്തന്നെ ശരിയെന്നു തോന്നുന്നത് ചെയ്റ്റ് ജീവിക്കുന്നു..ആരും ഇതുവരെ “ഞുള്ളാന്‍“ വന്നിട്ടില്ല.ഇനി തെറി കൂടുതല്‍ പറയണമെന്നുണ്ടെങ്കില്‍ കെവിന്‍ ജിയെ ബുദ്ധിമുട്ടിക്കണമെന്നില്ല.മെയില്‍ ചെയ്യാം.അതല്ല ഞുള്ളണം എന്നു തോന്നുന്നെങ്കില്‍ പറഞ്ഞാല്‍ മതി..സ്ഥലവും കാലവും അറിയിക്കാം…
October 9th, 2006 at 3:33 pm
sooryodayam
ന്യൂനപക്ഷങ്ങളെ മുതലെടുക്കാന്‍ എല്ലാവരും എന്നും ശ്രമിച്ചിട്ടുണ്ടെന്നത്‌ സത്യം തന്നെ. പക്ഷെ കേരളത്തിലെ മതേതരത്ത്വം സംരക്ഷിക്കാന്‍, മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ നടത്തിയ ശ്രമങ്ങളെ ചെറുതായി കാണരുത്‌…. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമ്പോള്‍ പലര്‍ക്കും അതൊരു ബുദ്ധിമുട്ടായി തോന്നാം… പ്രത്യേകിച്ച്‌ ഭൂരിപക്ഷ വര്‍ഗ്ഗീയവാദികള്‍ക്ക്‌…
ന്യൂനപക്ഷവര്‍ഗ്ഗീയതയായാലും ഭൂരിപക്ഷവര്‍ഗ്ഗീയതയായാലും സമൂഹത്തിന്‌ ദോഷം തന്നെ…
October 9th, 2006 at 5:16 pm
shaji
ഈ പോസ്റ്റ്‌ രണ്ടാമതും തനിമലയാളത്തിലേക്ക്‌ വരുത്തിയവര്‍ക്ക്‌ നന്ദി, കെവിയോട്‌ പ്രത്യേകം മുന്‍കൂര്‍ ജാമ്യമെടുത്തു കൊണ്ട്‌ തെണ്ടിത്തരം പറഞ്ഞ ഒരുവന്ന് മറുപടി കൊടുക്കട്ടെ..ക്ഷമിക്കുമല്ലോ?
പ്രിയ നരന്‍ കുഞ്ഞാടേ..എനിക്ക്‌ താങ്കള്‍ ഉദ്ദേശിക്കുന്ന പോലെ ഒരു കാര്യം മനസ്സിലാവാന്‍ രണ്ടോ മൂന്നോ തവണ വായിക്കണമെന്നില്ല..കാള വാലു പൊക്കുന്നത്‌ കണ്ടാലറിഞ്ഞൂടെഡോ….?പിന്നെ താന്‍ പറഞ്ഞല്ലൊ അങ്ങു വാ മെയില്‍ ചെയ്ത്‌ നമുക്ക്‌ ‘ഞുള്ളി’ക്കളിക്കാമെന്ന് അതും മെയില്‍ അഡ്രെസ്സ്‌ മെന്‍ഷന്‍ ചെയ്യാതെ..ഒരു മാതിരി “താന്‍ വൈകിട്ട്‌ അങ്ങാടീലോട്ട്‌ വാ കാണുച്ചു തരാം” എന്ന ഒരു രീതി..ഏതങ്ങാടി?..ഏതു സമയത്ത്‌?..ഇതു കൂടെ പറയെഡൊ!! മെയില്‍ അഡ്രെസ്സ്‌ തരാതെ ഞാന്‍ ഏത്‌ തറവാട്ടിലോട്ടാണെഡെയ്‌ വരേണ്ടൂ?..വഴിയില്‍ കാണുന്ന ……കളെ കല്ലെറിഞ്ഞ്‌ ‘ഞുള്ളി’ക്കളിക്കാനുള്ള സമയമുണ്ടെങ്കില്‍ ഞാന്‍ പോയി 4 വാഴ വെക്കും..അല്ല പിന്നെ!!…ഇവിടെ ഞാന്‍ ‘ഞുള്ളും’ എന്നല്ല, എന്റെ മനസ്ഥിതിയുള്ള വേറെയും ആണ്‍പിള്ളേര്‍ ഞുള്ളാനുണ്ട്‌ എന്നാണ്‍ ഞാന്‍ ഉദ്ദേശിച്ചത്‌ എന്ന് മനസ്സിലാക്കാനുള്ള സാമാന്യ………ഞാനാരോടാ ഇപ്പറയുന്നെ? ഈ സമയത്ത്‌ പോയി വല്ല ….
കേവി ഇത്‌ തനിമലയാളത്തില്‍ നിന്ന് മാറ്റിയതിനാല്‍ മറുപടി തരാനിത്തിരി വൈകി..അതിനിടയില്‍ നീ കേറി ‘ഞുള്ളി’ക്കളിക്കുവായിരുന്നൂന്ന് ഇന്നല്ലേ മനസ്സിലാവുന്നത്‌!!
മോനേ നരാ..നല്ലോണം സമയമെടുത്ത്‌ നരച്ചു തന്നെ കാലപുരത്തേക്ക്‌ പോകണമെന്നുണ്ടെങ്കില്‍ മോന്‍ അല്‍പ്പം ഒന്നു മയപ്പെടുന്നത്‌ നന്ന്…ഇത്‌ ഗുജറാത്തല്ല കേരളമാ..ഫ്യൂസടിച്ച്‌ പോകും…
ഞുള്ളി= നുള്ളി
(കേവിയേ ഒരിക്കല്‍ കൂടി മാപ്പ്‌)
October 10th, 2006 at 12:45 am
Naran
ഞാനെഴുതിയത് ഒന്നുകൂടെ അക്കമിട്ട് പറയാം

1)ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന തീവ്രവാദമാണ്
2)ഇസ്ലാം തീവ്രവാദം തുടങ്ങിവച്ചത് പാശ്ചാത്യ സാമ്രാജ്യത്ത ശക്തികളാണ്
3)മുസ്ലീം വോട്ട് ബാങ്കിന്റെ കാരണത്താല്‍ കേരളത്തിലെ കമ്യുണിസ്റ്റ്കാര്‍ ഏറ്റവും വലിയ അവസരവാദികളായാണ് ഇന്ന് പെരുമാറുന്നത്..
4)നാനാത്വത്തില്‍ഏകത്വമൊക്കെ അയ്യായിരം കൊല്ലം മുതലേ ഉള്ളതാണ്ഭാരതീയര്‍ക്ക്.
5)എല്ലാ ജനസമൂഹത്തിന്റെയും സ്വസ്ഥജീവിതതിനു ഉണ്ടാക്കിവച്ച നിയമങ്ങളാണ് ജനാധിപത്യം.
7)മുസ്ലീം തീവ്രവാദത്തെ ഒറ്റപ്പെടുത്തേണ്ടത് എല്ലാവരേയും പോലെ സമാധാനം കാംക്ഷിക്കുന്ന മുസ്ലിംങ്ങളുടേയും കടമയാണ്..
6)സൌദി അറേബ്യയിലെ നിയമങ്ങള്‍ മാനുഷിക മൂല്യത്തിനോ യുക്തിക്കോ അല്‍പ്പം പോലും വില നല്‍കുന്നതല്ല.
8)അമ്പതു കൊല്ലം മുന്‍പ് ഭാരതത്തില്‍ മുളച്ചു പൊന്തിയതല്ല മതേതരത്വം.അതിനു അയ്യായിരം കൊല്ലത്തെത്തന്നെ ചരിത്രമുണ്ട്

ഇതിലെവിടെയാണ് ഹിന്ദുത്വ തീവ്രവാദം..ഇതിലേതാണ് തെറ്റ്?
ഇതൊക്കെ അതിനു മുകളിളെഴുതിയിരുന്ന ചില കമന്റുകളുടെ സ്വാഭാവിക പ്രതികരണമായിരുന്നതിനാല്‍ മറ്റ് കാര്യങ്ങള്‍ പറയേണ്ട വേദിയായല്ല എനിക്ക് തോന്നിയത്.
എന്തു കന്മന്റ് ? തസ്ലീമയെ കേരളത്തില്‍ നിന്ന് പുറത്താക്കണം എന്നു പറഞ്ഞവരെ വിമര്‍ശിച്ച രീതി കണ്ടുള്ള പ്രതികരണം.(എല്ലാം ഓ.ടോ ആയിരുന്നല്ലൊ..എന്നാലും അതിലുമില്ലേ ഒരു അന്തമൊക്കെ)
മതന്യുനപക്ഷങ്ങളെ സംരക്ഷിക്കാന്‍ എന്തു കര്‍മ്മമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തിയത്?
വര്‍ഗ്ഗീയത എന്തായാലും അതു സമൂഹത്തിന് ദോഷം തന്നെ.പക്ഷേ എന്തുകൊണ്ടാണ് ഇസ്ലാം എന്നു പറയപ്പെടുന്ന വര്‍ഗ്ഗീയത ലോകമെങ്ങും ബുദ്ധിമുട്ടാകുന്നത്?അതിന്റെ അന്താരാഷ്ട്ര മാനമാണതിനു കാരണം.ഹിന്ദു അന്താരാഷ്ട്രമായാലും ഇതൊക്കെ തന്നെ സംഭവിക്കും.ഗുജറാത്തില്‍ നരേന്ദ്രമോഡി ചെയ്തുകൂട്ടിയതൊക്കെത്തന്നെയാണ് പലയിടങ്ങളിലായി ഇസ്ലാം തീവ്രവാദി ഗ്രൂപ്പുകള്‍ എന്നു പറയുന്നവരൊക്കെ ചെയ്യുന്നത്.മദനിയും താക്കറേയും ഞാനൊരു പോലെ തന്നെയാണ് കാണുന്നത്.ഒന്നുകൂടിപ്പറയാം..ഒ രു പോ ലെ..അല്ലാതെ താക്കറെ വര്‍ഗ്ഗീയവാദിയും മദനി പരിശുദ്ധാത്മാവും എന്ന മട്ടിലല്ല.ഹിന്ദു വര്‍ഗ്ഗീയവാദം ഭാരതം നേരിടുന്ന ഭീകരമായ ഒരവസ്ഥയാണ്.എങ്ങനേയാണ് ഹിന്ദുക്കള്‍ തീവ്രവാദികളാകുന്നത്?ഹിന്ദു സമൂഹത്തില്‍ ഒരു ശതമാനം പോലും സംഘ് പരിവാരത്തിനെ അനുകൂലിയ്ക്കുന്നവരല്ല.മുസ്ലീം മതത്തിലുമില്ല വളരെയധികം ആള്‍ക്കാര്‍ തീവ്രവാദത്തെ അനുകൂലിയ്ക്കുന്നവരായി.
പക്ഷേ എന്തു കൊണ്ട് മുന്‍പെങ്ങുമില്ലാത്തവിധം വര്‍ഗ്ഗീയവാദികള്‍ക്ക് ആളേക്കൂട്ടാന്‍ കഴിയുന്നു.?
ഒന്ന് ,ഹിന്ദു സമൂഹത്തില്‍ വന്നുപെടുന്ന ആശങ്കയാണതിനു കാരണം.സംഘപരിവാരത്തിന്റെ വളര്‍ച്ച ഒന്ന് കണ്ട് നോക്കൂ.ഭാരതത്തില്‍ വിഭജനത്തിനു വേണ്ടി ബ്രട്ടീഷുകാര്‍ തുടങ്ങിവച്ച വര്‍ഗ്ഗീയവാദത്തിനെ പിന്‍പറ്റി വളര്‍ന്ന രണ്ട്തരം മൌലികവാദവും പിന്നീടീ നാട്ടിന്റെ പിളര്‍ച്ചയിലേയ്ക്കും കണ്ടുനിന്ന മഹാത്മാവിന്റെ കൊലയിലേയ്ക്കുമാണ് ചെന്നെത്തിയത്.അന്നതെ ഭാരത മുസ്ലീങ്ങള്‍ ആഗ്രഹിച്ചതാണോ ആ വിഭജനം…വേറോരു രാഷ്ട്രം?.അല്ലഅവരെല്ലാം-ഹിന്ദുവും മുസ്ലീമും, എന്നെത്തേയും പോലെ ഇരുഭാഗത്തുമുള്ള സമ്പന്നരുടെ അധികാരമോഹങ്ങള്‍ക്ക് വളമാകുകയായിരുന്നു.പക്ഷേ ഞാന്‍ മേല്‍പ്പറഞ്ഞ ഒരു സംസ്കാരം…എല്ലാവരും ഒരുപോലേയാണ് എന്നൊരു ഭാവം എവിടെയൊക്കെയോ കിടന്നതിനാലല്ലേ അതിലൊന്ന് ഒരു മത രാഷ്ട്രമായപ്പോഴും ഭൂരിഭാഗവും പരിവാരത്തിന് കൂടെ നില്‍ക്കാതെ മതേതരത്വത്തിന് കൂടെ നിന്നത്.അല്ലങ്കിലെന്തു കൊണ്ട് പാകിസ്ഥാനു പകരം ഒരു ഹിന്ദു(മത..)സ്ഥാന്‍ ഇവിടെയുണ്ടായില്ലഅതുണ്ടാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിയ്ക്കുന്നത് മുസ്ലീം (എന്നു പറയപ്പെടുന്ന) തീവ്രവാദികളാണ്.എന്നാലേ… മുസ്ലീമും, ക്രിസ്ത്യനും, ബൌദ്ധനും, ജൈനനും, ശിഖനും…………………..ഒന്നുമല്ലാത്ത ഒരു ജനതതി(കോടതി വിധി പ്രകാരം) അരക്ഷിതാവസ്ഥ ഭയന്ന് സംഘപരിവാരമായാലേ..ലോകത്തിന്റെ മുന്നില്‍ , സ്വന്തം നാട്ടിലെ മുസ്ലീം തന്നെയായ ജനങ്ങളുടെ മുന്നില്‍ പാകിസ്ഥാനുണ്ടായതിന് അവനിന്നും സമാധാനം പറയാനാകൂ.അതൊരു കാരണം മാത്രംഞാന്‍ പറഞ്ഞല്ലോ വെറുപ്പെപ്പോഴും തിന്മയിലേയ്ക്കും നാശത്തിലേയ്ക്കുമേ നയിയ്ക്കുകയുള്ളൂ.

രണ്ട്, മുസ്ലീം സമൂഹത്തിലുണ്ടാകുന്ന ആശങ്ക, അരക്ഷിതാവസ്ഥ അതിനേക്കാള്‍ വലിയ പ്രശ്നമാണ്.ഹിന്ദുവെന്നു പറയപ്പെടുന്ന കൊലപാതകികള്‍ ഗുജരാത്ത് വരെയെത്തിനില്‍ക്കുന്ന പരമ്പരകളിലൂടെ ശ്രമിയ്ക്കുന്നത് അധികാരത്തിനായാണ്.മറ്റൊന്നും അവന്റെ അജണ്ടയിലില്ല..ഇസ്ലാം തീവ്രവാദം പേടിപ്പിച്ച് ഹിന്ദുവിനെ അവന്റെ പോക്കറ്റിലാക്കിയാലേ അവന് അധികാരമുള്ളൂ…അതുകൊണ്ട് അവനും കാത്തിരിയ്ക്കുന്നു..സ്ഫോടന പരമ്പരകള്‍ക്കായി.രക്തസാക്ഷികള്‍ക്കായി.(ഓ..അതൊരു കമ്മ്യൂണിസ്റ്റ് പദമാണല്ലോ)ഇതൊരു ദൂഷിതവലയമാണ്.പരസ്പരം തിന്നു തീരുന്നത് വരെ ഇതു കൊണ്ട്പോകാനാണ് ഇരുകൂട്ടര്‍ക്കും താല്‍പ്പര്യം.

ഈപ്പറഞ്ഞതിലേതാണ് തെറ്റ്..വര്‍ഗ്ഗീയവാദം?
ഇനി കമ്യൂണിസ്റ്റ്കാരുടെ കാര്യം..ഞാന്‍ പറയുന്നത് ഒന്നുകൂടെ വായിയ്ക്കുക.
കേ ര ള ത്തി ലെ കമ്മ്യൂണിസ്റ്റ്കാരുടെ കാര്യം..
മറ്റൊന്നുമല്ല..പണ്ടൊരു ചെന്നാ‍യയിങ്ങനെ ആട്ടിന്‍ ചോര കുടിച്ച് ..കുടിച്ച്……അത്രേയുള്ളൂ.

ഇത്രയും ഷാജി വായിക്കാനല്ല…എന്നെപ്പോലെ രണ്ട് മൂന്ന് തവണ വായിച്ചാല്‍ മാത്രം മനസ്സിലാവുന്ന ചില മണ്ടന്മാരും കാണുമല്ലോ..അവര്‍ക്കാണ്
മെയില് ചെയ്യാന്‍ പറാഞ്ഞതൊരു ആലങ്കാരികമായാണ്. അതെന്റെ തറവാട്ടിലോട്ട് വന്ന് ഗൊ ഗ്വാ വിളിയ്ക്കാനല്ല.പിന്നെ എന്റെ ഈ മെയില്..

തൂക്കിയെടുത്ത് ചവട്ടുകൊട്ടയിലിടാന്‍ ഗൂഗിളേട്ടന്‍ അനുവാദം തരുന്ന വരെ താങ്കള്‍ക്ക് പുലയാട്ടം നടത്താം.അത് കുറച്ച് മാനസികോല്ലാസം താങ്കള്‍ക്ക് തരുമെങ്കില്‍ ..അതെന്റെ ചിലവിലല്ലാത്തിടത്തോളം യാതൊരു വിരോധവുമില്ല.പിന്നെയീ വാഴവയ്ക്കുന്നതൊക്കെ നല്ലതാണ്.സ്വന്തമായി ചെയ്താല്‍ നല്ല ആയാസമുണ്ടാകും.വ്യായാമമാകും.മസ്സിലൊക്കെ ഇങ്ങ് പോരും…

നരച്ച് തന്നെ കാലപുരിയ്ക്ക് പോകുമെന്ന് എന്താ ഉറപ്പ്?ഒരു വാഴ വീണാലും മതി..എന്തിന്? ഒരു കൊതുക് കടിച്ചാലും മതി.പറയാന്‍ തോന്നുന്നതും ചെയ്യാന്‍ തോന്നുന്നതും ചെയ്തു തന്നെ ജീവിയ്ക്കണം..നാളെ നമ്മുടെ കൈയിലല്ല.
ഇതു ഞാനെന്റെ ബ്ലോഗിലും ഇടാം.

പിന്നെ കെവിന്‍ ജീ….ഒരു തവണ കൂടി ഇതൊന്ന് അദ്ദേഹം പറയുന്നയിടത്തൊന്നെത്തിയ്ക്കണം(തനി മലയാളം)അതിന്റെ ഒരു ടെക്നോളജി എനിയ്ക്കറിയാന്‍ മേലാഞ്ഞിട്ടാണ്.പറഞ്ഞു തന്നാലും മതി.എന്തായാലും കുറച്ച് വെട്ടി ഞാന്‍ പിന്മൊഴിയിലിട്ടേക്കാം.ഇനി താമസിച്ച് പോയെന്നു പറഞ്ഞൊരു ബഹളാം വേണ്ട.

പിന്നെ എന്തിനാ ഈ മറയുദ്ധം…നേരിട്ട് വന്നാ ഞാന്‍ നല്ലൊരു ചായ തരാം..കളിയാക്കിയതല്ല കേട്ടോ..

വരൂ..വേണമെങ്കില്‍ എനിക്ക് നാലു തല്ലും തരാല്ലോ…ഇരുട്ടടിയ്ക്കരുത്….ആളു തെറ്റിയാലോ..ഒറപ്പായും ഒന്നുറപ്പിയ്ക്കാം..ഫ്യൂസടിച്ച് പോകും വരെ ഇവിടൊക്കെത്തന്നെയുണ്ടാകും.

നന്ദി കെവിന്‍ ജീ…

7 comments:

  1. കെവിയുടെ ബ്ലോഗ്ഗില്‍ വന്നത്
    http://kevinsiji.goldeye.info/ എന്നതില്‍ തസ്ലീമയെ കേരളത്തില്‍ നിന്ന് നാട് കടത്തണോ എന്ന പോസ്റ്റ്
    ബാക്കി വല്ലതുമുണ്ടെങ്കില്‍ ഇവിടെയാവട്ടെ..
    ഇതാണല്ലോ ഞാന്‍ വളച്ചെടുത്ത് വേലികെട്ടിയ ബൂലോക സര്‍വേ നമ്പ്ര-98765511

    ഇത് ചില കമന്റുകളുടെ കൂട്ടം.നരനെന്നെഴുതിയിരിക്കുന്നത് ഞാന്‍


    ഈപ്പറഞ്ഞതിലേതാണ് തെറ്റ്..വര്‍ഗ്ഗീയവാദം?

    ഇത്രയും ഷാജി വായിക്കാനല്ല…എന്നെപ്പോലെ രണ്ട് മൂന്ന് തവണ വായിച്ചാല്‍ മാത്രം മനസ്സിലാവുന്ന ചില മണ്ടന്മാരും കാണുമല്ലോ..അവര്‍ക്കാണ്

    തൂക്കിയെടുത്ത് ചവട്ടുകൊട്ടയിലിടാന്‍ ഗൂഗിളേട്ടന്‍ അനുവാദം തരുന്ന വരെ താങ്കള്‍ക്ക് പുലയാട്ടം നടത്താം

    നരച്ച് തന്നെ കാലപുരിയ്ക്ക് പോകുമെന്ന് എന്താ ഉറപ്പ്?ഒരു വാഴ വീണാലും മതി..എന്തിന്? ഒരു കൊതുക് കടിച്ചാലും മതി.പറയാന്‍ തോന്നുന്നതും ചെയ്യാന്‍ തോന്നുന്നതും ചെയ്തു തന്നെ ജീവിയ്ക്കണം..നാളെ നമ്മുടെ കൈയിലല്ല.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. നരന്റെ ചിന്താഗതിയില്‍ പലതിനോടും ഞാന്‍ യോജിക്കുന്നു. ന്യൂനപക്ഷവര്‍ഗ്ഗീയത മൂലം ഭൂരിപക്ഷ വര്‍ഗ്ഗീയത കൂടുന്നു... തിരിച്ചും....

    എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും ജനങ്ങളിലേക്ക്‌ ഇറങ്ങി ഒരു കൂട്ടായ ബോധവല്‍ക്കരണത്തിലൂടെമാത്രമേ വര്‍ഗ്ഗീയതയ്ക്ക്‌ തടയിടാനാവൂ.

    താങ്കള്‍ കമ്മ്യൂണിസ്റ്റുകാരെ കുറ്റം പറഞ്ഞുവല്ലോ... എന്താണ്‌ അവര്‍ സംരക്ഷിച്ചതെന്ന്? താങ്കള്‍ ഒന്ന് താരതമ്മ്യം ചെയ്ത്‌ നോക്കണം... ഇവിടുത്തെ വലതുപക്ഷക്കാരെക്കാള്‍ വളരെ ശക്തമായി വര്‍ഗ്ഗീയതയെ തടയാന്‍ പരിശ്രമിച്ചവര്‍ കമ്മ്യൂണിസ്റ്റ്‌ കാര്‍ തന്നെയാണെന്ന് താങ്കള്‍ക്ക്‌ മനസ്സിലാവും.

    പല അവസരങ്ങളിലും മുസ്ലീം ഹിന്ദു വര്‍ഗ്ഗീയ കൂട്ടുകെട്ടുകള്‍ പരസ്യമായും രഹസ്യമായും ഉണ്ടാക്കി തെരെഞ്ഞെടുപ്പുകള്‍ വരെ നേരിടുന്ന വലതന്മാരെക്കാള്‍ എത്രയോ മുന്നിലാണ്‌ വര്‍ഗ്ഗീയതയെ ചെറുക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റ്‌ കാര്‍.

    കേരളത്തില്‍ എന്തുകൊണ്ട്‌ ക്രിസ്റ്റ്യന്‍ മിഷനറിമാരും മറ്റും ആക്രമിക്കപ്പെടുന്നില്ല? ഹിന്ദു വര്‍ഗ്ഗീയവാദികള്‍ മറ്റു സംസ്ഥാനങ്ങളെപ്പോലെ അഴിഞ്ഞാടുന്നില്ല? മുസ്ലീം വര്‍ഗ്ഗീയത അണപൊട്ടി ഒഴുകുന്നില്ല?
    കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌ ഒരു പരിധി വരെ ഇതിന്‌ കാരണം....

    ഇവിടെ വേണ്ടത്‌ ശക്തവും ധീരവുമായ രാഷ്ട്രീയ തീരുമാനങ്ങളാണ്‌. മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ആരുമായും ഒരു സഖ്യവുമുണ്ടാക്കില്ലെന്ന് ഇരു മുന്നണികളും ഉറപ്പിച്ചു പറഞ്ഞാല്‍... പ്രവര്‍ത്തിച്ചു കാണിച്ചാല്‍ ... കുറെയൊക്കെ മാറ്റം വരും.

    ReplyDelete
  4. Kevin, I want laugh after reading the comments from Munna!!!! (Who is Kevi?)ithippOzhaa kaNT~ kvei kuTTaa... dhaaraaLam chirikkaanuLLa vakayuNT~. "viSvaasam" ath~ bhayankaramaaNallE!!!! parithaapakaram!!!-S-

    ReplyDelete
  5. സൂര്യോദയം സത്യം പറഞ്ഞു.വലതുപക്ഷത്തെ പട്ടി പറയാത്തത് പറഞ്ഞിട്ട് കാര്യമില്ലാത്തതിനാലാണ്.തീവെട്ടിക്കൊള്ളക്കാരെ ആരെങ്കിലും സത്യവാന്മാരല്ലാത്തതിന് കുറ്റം പറായുമോ.കേരളാത്തിലെ പാര്‍ട്ടിയെ കുറച്ചു കാണുന്നില്ല.പക്ഷേ.ഇന്ന് അവര്‍ പറയുന്നപോലേയോ,അവരുടെ ചരിത്രം തന്നെ ആവശ്യപ്പെടുന്ന പോലേയോ അല്ല ഇന്ന് പ്രവര്‍ത്തിയ്ക്കുന്നത്.നോക്കൂ ഒരു 1975-80 കളിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പോലേയല്ലേ ഇന്നവര്‍.?
    അതിനിയും വഷളാകുന്നു..നമ്മളൊക്കെ അവരുടെ ചരിത്രം കണ്ട് ഒന്നും പറയാതിരുന്നാല്‍ നമുക്കശിക്കാന്‍ ഒന്നുമില്ലാതെയാകും ആ പാര്‍ട്ടിയില്‍..
    വീട് മോടി പിടിപ്പിച്ചതൊക്കെ കണ്ടില്ലേ കണ്ണൂരിന്റെ വീര സഖാവു.
    വക്കത്തിനാകാം., ഞാന്‍ പറഞ്ഞ പോലെ തീവട്ടിക്കൊള്ളക്കാരായല്ലോ നമ്മളൊക്കെ കൊടിയേരിയെ കണ്ടത്.കൊറേ കീ ജെ ഞാഞു വിളിച്ചിട്ടുണ്ട് സഖാവേ അയാള്‍ക്കൊക്കെ.
    അതൊരു വല്യകാര്യമൊന്നുമല്ല...എന്നാലും..

    ReplyDelete
  6. നരന്‍,

    താങ്കളുടെ ഈ മറുപടി, മുന്‍പ്‌ താങ്കള്‍ തന്ന മറുപടികളില്‍ നിന്നും വളരെ വ്യത്യസ്ഥമായി തോന്നുന്നു.ഞാന്‍ പറഞ്ഞത്‌ അല്‍പ്പം കടന്നു പോയി എന്നും.

    താങ്കളുടെ കമെന്റില്‍ പറഞ്ഞ സംഘ്‌ പരിവാരത്തിന്റെ വളര്‍ച്ച ഒരു വെറും വാക്കാണെന്നറിയാന്‍ മാത്രുഭൂമിയില്‍ വന്ന ഒരു ലേഖന പരംബര വായിച്ചാല്‍ മതി..ഒരടി മുന്നോട്ട്‌ ..രണ്ടടി പിന്നോട്ട്‌ എന്നൊ മറ്റോ ആയിരുന്നു അത്‌.

    ഞാന്‍ എതെങ്കിലും ഹിന്ദു-മുസ്ലിം തീവ്രവാദ ഗ്രൂപ്പുമായി പ്രത്യേക അടുപ്പമോ വിദ്വേഷമോ ഉള്ള കൂട്ടത്തിലല്ല.കോളേജു കാലത്ത്‌ ഏറ്റവും അടുത്ത സുഹൃത്തുക്കളായി ആര്‍.എസ്സ്‌.എസ്സുകാരെ കണ്ട ഒരു ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവന്‍ ഞാന്‍(ഞാന്‍ അതിന്റെ ആശയം തീര്‍ത്തും അംഗീകരിക്കുന്നില്ലെങ്കിലും),



    പിന്നെ എന്നു മുതലാ എന്നിലും ഒരു ന്യൂനപക്ഷ പ്രേമം മുളപൊട്ടിയത്‌! ഹിന്ദുത്വ തീവ്രവാദം പറയുന്നവനെ അടച്ചാക്ഷേപിക്കാന്‍ തുടങ്ങിയത്‌? ന്യൂനപക്ഷ വര്‍ഗീയതയെ ലഘൂകരിച്ച്‌ കാണാന്‍ തുടങ്ങിയത്‌!! കൃത്യമായോര്‍ക്കുന്നില്ല..പക്ഷേ ചില സംഭവങ്ങള്‍ ഓര്‍ക്കുന്നു..
    ഇന്ത്യയുടെ മതേതരത്വം കാറ്റില്‍ പറത്തി മതേതരന്മാരെന്ന് സ്വയം പരിചയപ്പെടുത്തുന്ന കോണ്‍ഗ്രസ്സുകാരുടെ കാലത്ത്‌ ഭാരതതിന്റെ മതേതര ചിന്തക്ക്‌ തുരങ്കം വെച്ചു കൊണ്ട്‌ സംഘ്പരിവാരക്കാര്‍ പള്ളി തകര്‍ത്തപ്പോഴോ?

    പുറത്ത്‌ നിന്ന് തീ പിടിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് അന്വേഷണ കമ്മീഷന്‍ വരെ കണ്ടെത്തിയ ഗുജറാത്ത്‌ ട്രയിന്‍ ദുരന്തം മൊത്തമായി ന്യൂനപക്ഷക്കാരന്റെ തീവ്രവാദമായിക്കണ്ട്‌ അതിനുള്ള 'തിരിച്ചടിയായി' ഗര്‍ഭിണിയുടെ വയറു കീറി ത്രിശൂലം കൊണ്ട്‌ കുട്ടിയെ കുത്തിയെടുത്ത്‌ തീയിലേക്കെറിഞ്ഞത്‌ കണ്ടപ്പോഴൊ?ഇതിന്ന് മൗനാനുവാദം നല്‍കിയ, അതിനു ശേഷവും ഞാനാരെ പേടിക്കാന്‍ എന്ന ഭാവത്തില്‍ നടക്കുന്ന ആ നരേന്ദ്ര മോഡിയുടെ വിളയാട്ടം കണ്ടിട്ടോ?

    ഇപ്പോള്‍ അവസാനമായി(?) മുംബെയില്‍ നടന്ന ട്രൈന്‍ ദുരന്ത(അങ്ങേയറ്റം അപലപനീയം)ത്തിന്റെ ഉത്തരവാദിത്തം നേരെ ന്യൂനപക്ഷ 'തീവ്രവാദ' ത്തിന്ന് തീറെഴുതിയത്‌ കണ്ടിട്ടോ?

    ഇല്ല..ഞാനിപ്പോഴും തീവ്രവാദത്തെ ശക്തമായി അപലപിക്കുന്നു...എനിക്ക്‌ ജീവിക്കണം..

    ഇതിനെല്ലാം പകരമായി നരേന്ദ്രന്ന് കാണിക്കാനുള്ളത്‌, പേരും നാടുമറിയാത്ത ഏതോ മാധ്യമങ്ങല്‍ പടച്ചു വിടുന്ന മുസ്ലിം പേരുകള്‍ നാമമാക്കിയ(?) തള്ളയേയും തന്തയേയും മറന്ന് സ്വയം പൊട്ടിത്തെറിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചില മനുഷ്യ(?)ജീവികള്‍ എന്നവകാശപ്പെടുന്നവരുടെ ചെയ്തികളോ? മാധ്യമങ്ങള്‍ ഏതെങ്കിലും അറബി വാക്കുകള്‍ക്ക്‌ മുമ്പില്‍ 'അല്‍' എന്നു ചേര്‍ത്തുണ്ടാക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ തെണ്ടിത്തരങ്ങളോ?അതോ ഏതോ മലയിടുക്കില്‍ ചെയ്തതോ ചെയ്യാത്തതോ ആയ കുറ്റത്തിന്ന് ബുഷിനെ പേടിച്ച്‌ കഴിയുന്ന ലാദന്മാരെയോ?

    വിവരമില്ലായ്മയുടെ ആള്‍രൂപം കെട്ടി സ്വയം പോട്ടിത്തെറിക്കുന്ന അത്തരക്കാരെവിടെ, എല്ലാ ചെയ്തികളും കഴിഞ്ഞ്‌ സര്‍വ്വ സമ്മതനായി വീണ്ടും തെരെഞ്ഞെടുപ്പിനെ നേരിടുന്ന നരേന്ദ്ര-ബുഷുമാരെവിടെ!!!

    വേണ്ട ..എനിക്ക്‌ ലോകം നന്നാക്കേണ്ട..ഞാനതിന്ന് വേണ്ടി ജനിച്ച അവതാരവുമല്ല..പക്ഷേ എന്നാലാവുന്ന നാശം ഞാന്‍ ലോകര്‍ക്ക്‌ ചെയ്യില്ല, എന്റെ മാതൃരാജ്യത്തിന്ന് പ്രത്യേകിച്ചും..

    ഞാന്‍ മുമ്പു കമെന്റിയവയില്‍ ഏതെങ്കിലും താങ്കള്‍ക്ക്‌ വിഷമമുണ്ടാക്കിയെങ്കില്‍ ഞാനതില്‍ ഖേദം രേഖപ്പെടുത്തുന്നു.എന്തിനാ വെറുതെ ആര്‍ക്കും ഒരു ഗുണവുമില്ലാതെ നമ്മള്‍ തമ്മില്‍...??

    ReplyDelete
  7. ഹൊ! എന്തൊരു അടിയായിരുന്നു ഇവിടെ നടന്നത്‌! ഇപ്പോഴാണ് ഇതെല്ലാം വായിച്ചത്‌. എന്റമ്മോ..എനിക്കൊന്നും പറയാനില്ലേ നരാ..ഷാജീ..എന്നെ വിട്ടേക്കണേ...ഞാനൊരു വെറും വഴിപോക്കനാണേയ്.

    എന്തായാലും ഇപ്പോള്‍ നിങ്ങള്‍ മച്ചാ മച്ചാ കമ്പനിയായി ..ചങ്ങാതികളായി സംസാരിക്കുന്നു എന്നു തോന്നുന്നു. സന്തോഷം.

    പിന്നെ ഷാജിയോടൊരു കാര്യം പറയാതെ വയ്യ. മാത്രുഭൂമിയിലെ ‘ഒരടി മുന്‍പോട്ട്‌ രണ്ടടി പിന്നോട്ട്‌‘ വായിച്ചിരുന്നു അല്ലേ? ഇത്രയും കാലം പേനയുന്തിയിട്ടും അതുപോലൊന്ന്‌ പടച്ചുവിടാറൊന്നും നമ്മളായിട്ടില്ല. പക്ഷേ ഭാവിയിലെന്നെങ്കിലും നമ്മുടെ മുതലാളി വിളിച്ച്‌ “നകുലാ നമുക്കും ഒരെണ്ണം താങ്ങിയാലോ” എന്നു ചോദിക്കുമ്പോള്‍ “ഇതൊക്കെ വിവരമുള്ളവര്‍ വായിച്ചാല്‍ നമ്മെപ്പറ്റി എന്തു വിചാരിക്കും?” എന്ന ആന്തലില്ലാതെ, കൈ വിറയ്ക്കാതെ എഴുതാമല്ലോ. എന്തെഴുതിവിട്ടാലും അതൊക്കെ അപ്പാടെ വിശ്വസിക്കാന്‍ കുറച്ചെങ്കിലും ആള്‍ക്കാരുണ്ടെന്ന ആത്മവിശ്വാസം നല്കുന്ന ധൈര്യം ചില്ലറയല്ല കേട്ടോ. നന്ദി.

    ReplyDelete